അഫ്ഗാനില്‍ യുവതിയെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ 7 പേരെ അറസ്റ്റു ചെയ്തു

അഫ്ഗാനിസ്ഥാനില്‍ മനോരോഗിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി കത്തിച്ച് പുഴയിലൊഴുക്കിയ സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഫര്‍കന്‍ദ എന്ന ഇരുപത്തിയേഴികാരിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ജീവനോടെ ചുട്ടെരിച്ച് കാബൂള്‍ നദിയിലൊഴുക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു. സംഭവം നടന്നത് കാബൂളിലെ യെല്ലോ മോസ്‌ക് എന്നറിയപ്പെടുന്ന പ്രശസ്തമായ ഷാഹ് ദു ഷംഷിറയില്‍ വച്ചാണ്. ദൃക്‌സാക്ഷികളെടുത്ത സെല്‍ഫോണ്‍ ദൃശ്യങ്ങള്‍ പിന്നീട് നഗരം മുഴുവനും പ്രചരിച്ചു. കൊല്ലപ്പെട്ട യുവതി നാലു വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
പ്രസിഡന്റ് അഷ്‌റഫ് ഗീലാനി അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോടും ഉലുമാ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു. നിയമത്തെ കൈയ്യിലെടുക്കാനോ കോടതിയായി ചമയാനോ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























