പിക്കാസോ ചിത്രങ്ങള്‍ ഒളിച്ചുവച്ച ദമ്പതികള്‍ക്കു തടവ്

ലോകോത്തര ചിത്രകാരന്‍ പിക്കാസോയുടെ ചിത്രങ്ങള്‍ ഒളിപ്പിച്ചുവച്ച കുറ്റത്തിനു ദമ്പതികളെ ഫ്രഞ്ച് കോടതി ശിക്ഷിച്ചു. പിക്കാസോയുടെ 271-ഓളം ചിത്രങ്ങള്‍ നാല്‍പതോളം വര്‍ഷമാണ് ഇവര്‍ ഒളിച്ചുവച്ചത്. രണ്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.
മുന്‍ ഇലക്ട്രീഷനായ പിയറെ, ഭാര്യ ദാനിയെലെ എന്നിവര്‍ക്കാണു മോഷ്ടിച്ച വസ്തുക്കള്‍ ഒളിച്ചുവച്ചെന്ന കുറ്റത്തിനു ശിക്ഷ.
പിക്കാസോയും പത്‌നി ജാക്വിലിനും തന്നെ \'ലിറ്റില്‍ കസിന്‍ എന്നാണു വിളിച്ചിരുന്നതെന്നും ജാക്വിലിനാണു തടിപ്പെട്ടിയിലാക്കി ചിത്രങ്ങള്‍ തനിക്കു സമ്മാനിച്ചതെന്നും പിയറെ പറഞ്ഞു. പിടിച്ചെടുത്ത ചിത്രങ്ങള്‍ പിക്കാസോ അഡ്മിനിസ്‌ട്രേഷനു കൈമാറാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
പ്രതികളുടെ വിചാരണ ഫ്രഞ്ച് മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 1900-1930 കാലത്തു രചിക്കപ്പെട്ട ചിത്രങ്ങളെല്ലാം കോടതി പരിശോധിച്ചു. ഇവയുടെ മൂല്യം നിര്‍ണയിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















