വടക്കന്‍ ബാഗ്ദാദിലെ ഷിയാ മേഖലയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ബാഗ്ദാദിലെ ഷിയാ ഭൂരിപക്ഷ മേഖലയില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സദ്ര്‍ നഗരത്തിലാണ് സംഭവം. 20ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇറാഖ് സുരക്ഷാസേനയും ആരോഗ്യ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിം ദേവാലയത്തിന്റെയും ഭക്ഷണശാലയുടെയും സമീപത്ത് വച്ചാണ് സ്‌ഫോടനം നടന്നത്. വടക്കന്‍ ബാഗ്ദാദിലെ ഷിയ ദേവാലയമായ സമാരയിലേക്കുള്ള വഴി തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ദേവാലയമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയായി ആരും ഏറ്റെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഇറാഖിന്റെ പ്രമുഖ ഷിയാ മേഖലകളില്‍ കടന്നാക്രമണം നടത്തിയ ഐസിസ് വേരുകളുള്ള സുന്നി തീവ്രവാദികളാവാമെന്ന് സംശയിക്കുന്നു.
ഷിയാകളെ ഇവര്‍ അവിശ്വാസികളായാണ് കണക്കാക്കുന്നത്. കാര്‍ ബോംബ് സ്‌ഫോടനങ്ങളും റോഡരികിലെ സ്‌ഫോടനങ്ങളും ബാഗ്ദാദില്‍ സര്‍വസാധാരണമായിരിക്കുകയാണ്. മാസംതോറും നൂറോളം പേരുടെ മരണത്തിന് കാരണമാകുന്ന ഇത്തരം ആക്രമണങ്ങളാല്‍ രണ്ടു മില്ല്യണോളം ജനങ്ങളാണ് ഇതുവരെയായി ഇറാഖ് ഉപേക്ഷിച്ചുപോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















