കൊറോണവൈറസ് മനുഷ്യസൃഷ്ടിയോ ജനിതക മാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് ഇന്റലിജന്റ്സ് കമ്മ്യൂണിറ്റി... കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്സ് നിലപാട് വ്യക്തമാക്കിയത്

കൊവിഡ് 19ന്റെ വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരവധി തവണ രംഗത്തെത്തിയിരുന്നു .വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപിച്ചിരുന്നു . ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകരാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. ഉല്‍പ്പാദനത്തിനും കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കും അവരെ ആശ്രയിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചൈന ഈ വിഷയത്തില്‍ അദൃശ്യനായ ശത്രുവാണെന്നും ട്രംപ് പറഞ്ഞു.
ഇപ്പോഴിതാ സ്വബോധം തിരിച്ച് കിട്ടിയ യു എസ് വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് കൊറോണവൈറസ് മനുഷ്യസൃഷ്ടിയോ ജനിതക മാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് ഇന്റലിജന്റ്സ് കമ്മ്യൂണിറ്റി. 'കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല. എന്നാല്‍, ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ഭരണാധികാരികളുടെ വാദം എല്ലാവരും അംഗീകരിക്കുന്നു'-നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടര്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതവും ജനിതക മാറ്റം വരുത്തിയതല്ലെന്നുമുള്ള സമവായം ശാസ്ത്രലോകത്തുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്സ് നിലപാട് വ്യക്തമാക്കിയത്. കൊറോണവൈറസ് ഉത്ഭവത്തില്‍ ചൈനയുടെ പങ്ക് അറിയുന്നതിനായി ട്രംപ് രഹസ്യമായി അന്വേഷണ സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തായതാണോ എന്ന കാര്യം അന്വേഷിക്കുമെന്നും യുഎസ് ഇന്റലിജന്റ്സ് വിഭാഗം അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതലേ, വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് വൈറസ് അബദ്ധത്തില്‍ പുറത്തെത്തിയതാണെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍, രണ്ട് വാദങ്ങളെയും ചൈന തുടക്കത്തിലേ നിഷേധിച്ചു. അതേസമയം, കൊവിഡ് 30 ലക്ഷം ആളുകള്‍ക്ക് ബാധിക്കുകയും 2.70 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ 184 രാജ്യങ്ങളാണ് കോവിഡ് 19 മൂലം തകര്‍ന്നത്. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഈ വിഷയത്തില്‍ ചൈനക്ക് മാപ്പ് നല്‍കുക പ്രയാസമേറിയ കാര്യമാണ്. അതേസമയം ട്രംപ് അനാവശ്യമായി ഈ വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കോവിഡിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് മുന്നറിയിപ്പ് ലഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് വാഷിംഗ്ടണ്‍ പോസിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനിടെ ട്രംപിനെതിരെ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ചൈനക്കെതിരെ നടത്തുന്നതത് വെറും നുണപ്രചാരണങ്ങളാണ്. സ്വന്തം വീഴ്ച്ചകളില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ വഴിതിരിച്ച് വിടാനാണ് ട്രംപിന്റെ ശ്രമം. വൈറസ് പ്രതിരോധത്തില്‍ ട്രംപിന് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ കാരണമാണ് അവര്‍ നുണകള്‍ വിളിച്ച് പറയുന്നതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























