Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

02 FEBRUARY 2026 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അതിശക്തമായ ഉരുൾപൊട്ടൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ മേഖലയിലുള്ള കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എം23 (M23) എന്ന സായുധ വിമത ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനന മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളും കാരണം രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയാണ് ഒരു മലനിരയുടെ ഭാഗം ഇടിഞ്ഞുവീണ് ഖനിത്തൊഴിലാളികളും അവശിഷ്ടങ്ങൾ ശേഖരിക്കുന്നവരും മണ്ണടിയിലായത്. വ്യാഴാഴ്ച രാവിലെ രണ്ടാമതും ഉരുൾപൊട്ടലുണ്ടായതോടെ ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിച്ചു. വിമതർ നിയമിച്ച പ്രാദേശിക അധികൃതർ നൽകുന്ന വിവരമനുസരിച്ച്, മൃതദേഹങ്ങൾ പുറത്തെടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.ദുരന്തബാധിത പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ പുറത്തെത്താൻ വലിയ താമസം നേരിടുന്നുണ്ട്.

 

മേഖലയിലെ ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലായതും വിമതർ പ്രദേശം പിടിച്ചടക്കിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും പലായനം ചെയ്തതും സ്ഥിതിഗതികൾ വഷളാക്കി.അപകടവിവരങ്ങൾ ബൈക്ക് യാത്രക്കാരായ സന്ദേശവാഹകർ വഴിയാണ് അധികൃതർക്ക് ലഭിക്കുന്നത്. തുള്ളിതുളളിയായാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും അതിനാൽ ഇരകളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും മാനുഷിക സഹായ ഏജൻസികൾ വ്യക്തമാക്കുന്നു.സ്മാർട്ട്‌ഫോണുകൾ,

 

ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ നിർമ്മാണത്തിന് അത്യാവശ്യമായ കൊൾട്ടൻ (Coltan) എന്ന ധാതുവിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടങ്ങളിലൊന്നാണ് റുബായ ഖനി. ആഗോള കൊൾട്ടൻ വിതരണത്തിന്റെ 15 മുതൽ 30 ശതമാനം വരെ ഇവിടെ നിന്നാണ് ലഭിക്കുന്നത്.ഈ ഖനിയുടെ നിയന്ത്രണം എം23 വിമതർക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്.

ഖനനത്തിന് നികുതി ചുമത്തുന്നതിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് ഡോളറാണ് ഇവർ സമ്പാദിക്കുന്നത്. കിഴക്കൻ കോംഗോയിലെ ധാതുസമ്പത്ത് ഇവിടുത്തെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്.എം23 വിമതർക്ക് അയൽരാജ്യമായ റുവാണ്ട സൈനിക സഹായം നൽകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ റുവാണ്ട ഇത് നിഷേധിക്കുകയാണ് പതിവ്. വിമതരുടെ അനധികൃത ഖനനവും സംഘടിത കൊള്ളയുമാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്ന് കോംഗോ സർക്കാർ കുറ്റപ്പെടുത്തി.

 

ഖനിത്തൊഴിലാളികൾ ജോലി ചെയ്യുന്ന മോശം സാഹചര്യങ്ങൾ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദശകങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധംകാരണം 70 ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയിൽ ഭവനരഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends