ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ആണ്‍കുഞ്ഞ്

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും(55) പങ്കാളി ക്യാരി സിമന്‍സി(32)നും ആണ്‍കുഞ്ഞ് പിറന്നു.
ബോറിസ് ജോണ്‍സണ്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.
ലണ്ടനിലെ ആശുപത്രിയില്‍, കരുതിയിരുന്നതിലും നേരത്തേ ഇന്നലെ രാവിലെ കുഞ്ഞു പിറന്നു. ജോണ്‍സനും സന്നിഹിതനായിരുന്നു. മുന്‍ ഭാര്യ മറീന വീലറില്‍ ജോണ്‍സന് 4 കുട്ടികള്‍ ഉണ്ട്: അദ്ദേഹം ലണ്ടന്‍ മേയറായിരുന്നപ്പോഴുള്ള ബന്ധത്തിലും ഒരു കുട്ടിയുണ്ട്.
അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകയായ ക്യാരി സിമന്‍സ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍സ് മേധാവിയായിരുന്നു. കോവിഡ് ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ചയാണ് ജോണ്‍സന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്.
പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഡേവിഡ് കാമറണിനും ടോണി ബ്ലെയറിനും കുഞ്ഞു പിറന്നിരുന്നു.
https://www.facebook.com/Malayalivartha


























