കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ അമ്മയ്ക്ക് വേദനിക്കും; ലോകത്തിന് മുന്നിൽ മാതൃകയായി പൂച്ചക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മപ്പൂച്ച

കുഞ്ഞിന് ചെറുതായി എന്തേലും സംഭവിച്ചാൽ തന്നെയും അമ്മമനസിനായിരിക്കും വേദന. അത് മറ്റെന്തിനേക്കാളും വേദന സമ്മാനിക്കുകയും ചെയ്യും. അത്തരം സാഹചര്യം അതായത് മാതൃത്വം മനുഷ്യരോളം പ്രകടിപ്പിക്കുന്നവരാണ് മൃഗങ്ങളെന്ന് നാം പലതവണ കണ്ടതാണ്. ഒരുപക്ഷെ പറഞ്ഞാൽ മനുഷ്യരെക്കാളും. അത്തരം ഒരു സാഹചര്യം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. അവിശ്വസനീയമാണെങ്കിലും ഇത് സത്യമാണ് എന്നതാണ്. സ്വന്തം കുഞ്ഞിന് എന്തെങ്കിലുമൊരു അസുഖമോ അപകടമോ പറ്റിയാല്‍ ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല എന്നതിന്റെ ഉദാത്തമായ തെളിവ്. ഇവിടെയൊരു അമ്മ പൂച്ചയ്ക്കും തന്‍റെ കുഞ്ഞിന് അസുഖം ബാധിച്ചെന്ന് മനസ്സിലായപ്പോള്‍ ഇതേ വേദന തന്നെയാണ് ഉണ്ടായത് എന്നത് ചിത്രങ്ങളിലൂടെ വ്യക്തമായി കാണാം..
തന്റെ കുഞ്ഞിന് അസുഖമാണെന്ന് മനസിലാക്കിയ അമ്മപ്പൂച്ച പിന്നെ ഒട്ടും താമസിക്കാതെ തന്‍റെ കുഞ്ഞിനെയും എടുത്തുകൊണ്ട് നേരെ ഓടിയത് ആശുപത്രിയിലേക്കാണ്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പൂച്ചകുഞ്ഞിനെയും കടിച്ചുകൊണ്ടുവന്ന അമ്മ പൂച്ചയെ കണ്ട് ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടുപോയി നിൽക്കുന്ന കാഴ്ച ഏവരെയും അമ്പരപ്പെടുത്തുന്നു.
എന്നാൽ ഒട്ടും വൈകാതെ തന്നെ ഡോക്ടര്‍മാര്‍ പൂച്ചയ്ക്ക് വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. തുടർന്ന് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം പൂച്ചക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ പ്രതികരിക്കുകയുണ്ടായി. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കുന്ന തെരുവുപൂച്ചയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. മനുഷ്യനുള്ള വിവേകവും വികാരവും മൃഗങ്ങള്‍ക്കുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ കാഴ്ച എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ട ആളുകളുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























