മരിച്ചു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിധിയെഴുതി; എല്ലാവരെയും ഞെട്ടിച്ച് കിം ജോങ് ഉന്‍ പൊതുവേദിയില്‍; ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്യോംഗ്യാംങില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍ ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.
അതേസമയം കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെക്കു ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഉല്ലാസ നൗകകള്‍ കടലോര റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന വൊന്‍സാന്‍ മേഖലയിലേക്ക് നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നോര്‍ത്ത് കൊറിയ പ്രൊഫഷണല്‍ റിസര്‍ച്ച് പ്ലാറ്റ്‌ഫോം പുറത്തുവിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ കിം മരിച്ചെന്ന അവകാശവാദമുന്നയിച്ച് കൊറിയന്‍ വിമത നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കിം മരിച്ചെന്ന് 99 ശതമാനം ഉറപ്പാണെന്നും മരണവാര്‍ത്ത ഉത്തരകൊറിയ അടുത്ത വാരാന്ത്യത്തില്‍ പ്രഖ്യാപിക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്‍ഹാപ്പിനോട് വിമത നേതാവ് ജി സിയോംഗ് പറഞ്ഞത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം ജോംഗ് ഉന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ മരിച്ചെന്നും ജി സിയോംഗിനെ ഉദ്ധരിച്ച് ഡെയ്ലി മെയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരമേല്‍ക്കാന്‍ ഇളയ സഹോദരി കിം യോ ജോംഗ് തയ്യാറാണെന്നും ഇതോടെ രാജ്യം പിന്തുടര്‍ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോഗ് അവകാശപ്പെടുന്നു. ഏപ്രില്‍ 11ന് ശേഷം പൊതു സ്ഥലങ്ങളിലോ പരിപാടികളിലോ പ്രത്യക്ഷപ്പെടാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ കിം ജോംഗ് ഉന്‍ മരിക്കുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്‌തെന്ന വാദങ്ങള്‍ അമേരിക്കയും ദക്ഷിണ കൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്..നേരത്തെ വൊന്‍സാനിലെ റെയില്‍വെ സ്റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു
കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിമ്മിന്റ ആരോഗ്യനനില ?ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha

























