ലോകത്തെ ഞെട്ടിച്ച് യുഎഇയുടെ സ്റ്റെംസെല്‍ ചികിത്സ; അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്, ലോകത്തിന്റെ അഭിനന്ദന പ്രവാഹം; പേറ്റന്റ് നല്‍കി യുഎഇ ഭരണകൂടം

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ പരീക്ഷണങ്ങളിലാണ്. അതില്‍ വിജയത്തിനരികെ എത്തിനില്‍ക്കുന്നത് യുഎസും, യുകെയുമാണ്, യുകെയിലെ മരുന്ന് വിജയമായാല്‍ അത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അനുമതിയുണ്ട് മാത്രമല്ല മറ്റുരാജ്യങ്ങളിലേതിനെക്കാളും വിലക്കുറവില്‍ വെറും 1000 രൂപക്ക് വാക്സിന്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അങ്ങനെ ലോകം വളരെ പ്രതീക്ഷയോടെ ഈ മരുന്നുകളെ കാത്തിരിക്കുമ്പോള്‍. യുഎഇയില്‍ നിന്നും വളരെ ശുഭകരമായ ഒരു വാര്‍ത്തകൂടി പുറത്തുവരികയാണ്. കൊവിഡിനെതിരെ സ്റ്റെം സെല്‍ ചികിത്സ വലിയ വിജയത്തിലേക്ക് എന്നുള്ളതാണ്. കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാന നേട്ടവുമാണ് യുഎഇ കൈവരിച്ചിരിക്കുന്നതാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിര്‍ണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
കൊറോണ രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. കൊറോണ പ്രതിരോധത്തിനെതിരെ ആഗോള തലത്തില്‍ തന്നെ ഉപകാരപ്രദമായ നേട്ടമുണ്ടാക്കിയതിന് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.
സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. 73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സ ഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു. ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ച്, പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിച്ച് ആരോഗ്യകരമായ കോശങ്ങള്‍ക്കു കൂടി കൂടുതല്‍ അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കല്‍ ട്രയലില്‍ രോഗികള്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരമ്പരാഗത ചികിത്സകള്‍ക്കൊപ്പമാണ് രോഗികള്‍ക്ക് മൂലകോശ ചികിത്സ കൂടി പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























