ലോകാരോഗ്യസംഘടനയുടെ ചൈനീസ് പക്ഷപാതിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ് ട്രംപ്

ഒന്നിന് പുറകെ ഒന്നായി ചൈനയ്ക്കും ചൈനയുടെ സില്‍ബന്തിയെന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ലോകാരോഗ്യസംഘടനയ്ക്കുമെതിരെ വെടിപ്പൊട്ടിക്കുകയാണ് ട്രംപും വൈറ്റ് ഹൗസും. ചൈനയെ മാത്രമല്ല ഇത്തവണ ലോകാരോഗ്യസംഘടനയുടെ കടയ്ക്കല്‍ തന്നെ വെട്ടിയിരിക്കുകയാണ് ട്രംപ് ചൈനീസ് പക്ഷപാതിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ് ലോകാരോഗ്യസംഘടനയെ കൊല്ലാതെ കൊന്നിരിക്കുകയാണ് ട്രംപ്. ലോകത്തെ സഹായിച്ച പ്രൊഫസറുടെ ലാബ് ചൈന അടച്ചു എന്ന ക്രൂരതയുടെ കഥയും വൈറ്റ്ഹൗസ് പുറത്തുവിട്ടിരിക്കുയാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് പ്രതിവര്‍ഷം 2800 കോടി രൂപ മുതല്‍ 50 കോടി ഡോളര്‍ വരെ അമേരിക്ക നല്‍കുന്നുണ്ട്. എന്നാല്‍ 4 കോടി ഡോളറാണ് ചൈന ഈ സ്ഥാനത്ത് നല്‍കുന്നത്. എന്നാല്‍ 'ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യക്തമായ ചൈന പക്ഷപാതമുണ്ടെന്ന് തോന്നുന്നുവെന്ന് വീണ്ടും നിലപാട് ആവര്‍ത്തിക്കുകയാണ് ട്രംപും കൂട്ടാളികളും. വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ ചൈന മോശമായി കൈകാര്യം ചെയ്തുവെന്ന് വൈറ്റ് ഹൗസ്. കൊറോണ വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷപാതിത്വം കാണിച്ചെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ കൊറോണ വൈറസ് 64,000 അമേരിക്കക്കാരുടെ ഉള്‍പ്പെടെ 2.35ലക്ഷം ജീവനുകളെടുത്ത സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും നേരെയുള്ള ആരോപണ ശരങ്ങള്‍ കടുപ്പിക്കുന്നത്. അമേരിക്കയെ കൂടാതെ ജര്‍മ്മനി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ കൊറോണ വ്യാപനത്തില്‍ ചൈനയെയാണ് കുറ്റപ്പെടുത്തുന്നത്. വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ചൈനയ്ക്കെതിരായ നടപടിയുടെ ഭാഗമായി തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച സൂചന നല്‍കിയിരുന്നു. അടുത്ത ദിവസം വിപണികള്‍ ഇടിയുകയും ചെയ്തു.
ചൈനയ്ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമോ അല്ലെങ്കില്‍ രാഷ്ട്രപതി ഇന്നലെ ആലങ്കാരികമായി പറഞ്ഞതാണോ എന്ന് പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്കെനാനിയോടുള്ള ചോദ്യത്തിന് പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയുന്നില്ല. പക്ഷേ ചൈനയോടുള്ള അതൃപ്തി തന്നെയാണ് ആവര്‍ത്താക്കാനുള്ളത് എന്ന മറുപടിയിലൂടെ ഇനിയും ചൈനയ്‌ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും എന്ന് തന്നെയാ ണ് കണക്കാക്കേണ്ടത്. ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തുവെന്നത് രഹസ്യമല്ല എന്ന് അമേരിക്ക ഉയര്‍ത്തികാട്ടുന്നു വീണ്ടും. ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ അവര്‍ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തുവിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാരനടപടിയായി പ്രൊഫസറുടെ ലാബ് അവര്‍ അടപ്പിച്ചു. സുപ്രധാന സമയത്ത് യുഎസ് അന്വേഷകരെ അവര്‍ കടത്തി വിട്ടതുപോലുമില്ല.
അതേസമയം കോവിഡ് -19 വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ല എന്ന നിഗമനത്തോട് യോജിക്കുന്നുവെന്ന് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് എത്തുന്ന നിഗമനങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നയം രൂപീകരിക്കുന്നവരാണെന്നും പോളിസി മേക്കര്‍ പ്രസിഡന്റ് ട്രംപായതിനാല്‍ ഉചിതമായ തീരുമാനമെടുക്കും എന്നാണ് കെയ്ലി ആവര്‍ത്തിച്ചതും.
https://www.facebook.com/Malayalivartha


























