സര്‍വ കുറ്റവും ചൈനയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആ കുറ്റത്തിന്റെ ഒരു പങ്ക് അമേരിക്കയ്ക്ക് നേരെയും വരുന്നു എന്ന സൂചനകള്‍ ബലപ്പെടുന്നു; അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് വെളിപ്പെടുത്തൽ

അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്വീക്ക് വെളിപ്പെടുത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം അമേരിക്കന്‍ സ്‌പോര്‍ണ്‍സേര്‍ഡ് കഥ വീണ്ടും ചര്‍ച്ചയാവുകയാണ്.
സര്‍വകുറ്റവും ചൈനയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആ കുറ്റത്തിന്റെ ഒരു പങ്ക് അമേരിക്കയ്ക്ക് നേരെയും വരുന്നു എന്ന സൂചനകള്‍ ബലപ്പെടുന്നു. അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത് ഫൗച്ചി മേധാവിയായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ അനുമതിയോടെ 3.7 ദശലക്ഷം ഡോളര്‍ 6 വര്‍ഷമായി നല്‍കിവന്നിരുന്നതായി ന്യൂസ്വീക്ക് ആരോപിക്കുന്നു. ഇതാകട്ടെ, ചൈനയിലെ വവ്വാലുകളില്‍ നിന്നുണ്ടാകുന്ന കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു.
ഇതില്‍ ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ വര്‍ക്കും ഉണ്ടായിരുന്നു എന്ന കാര്യമാണിപ്പോള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. ഈ പ്രോഗ്രാമിലൂടെ അഞ്ചു വര്‍ഷം നീണ്ട മറ്റൊരു പ്രോഗ്രാമിലൂടെ വവ്വാലുകളിലെ കൊറോണാവൈറസുകളെ ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി മറ്റൊരു 3.7 ദശലക്ഷം ഡോളറും നല്‍കിയെന്ന് ന്യൂസ്വീക്ക് പറയുന്നു. ഇത് 2019ല്‍ അവസാനിക്കുമ്പോള്‍ മൊത്തം 7.4 ദശലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ഫൗച്ചിയുടെ പേരെടുത്തു പറയാത്ത റപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. അമേരിക്കയിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മരണകാരിയായ ഈ വൈറസ് ലാബില്‍ നിന്നു പുറത്തുവന്നതാകാമെന്ന സാധ്യത തള്ളിക്കളയാന്‍ വിസമ്മതിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂസ്വീക്കിന്റെ റിപ്പോര്‍ട്ട് വരുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍, വൈറസ് പുറത്തുപോയിരിക്കാനുള്ള സാധ്യത ബെയ്ജിങ് തള്ളിക്കളയുകയാണ് ഉണ്ടായത്. അമേരിക്കന്‍ ഇന്റലിജന്‍സ് വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്ന് ഉറപ്പിച്ചു പറഞ്ഞുവരികയായിരുന്നുവെങ്കിലും, പിന്നീട് അവര്‍ നിലപാടു മാറ്റിയെന്നും ന്യൂസ്വീക്ക് പറയുന്നു. സ്വാഭാവികമായി ഉണ്ടായതാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ലാബില്‍ നിന്ന് യാദൃശ്ചികമായി പുറത്തുവന്നതാകാമെന്നും അവര്‍ പറയുന്നു. പക്ഷേ, അതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ നിലപാടുമാറ്റം.
പുതിയ ആരോപണങ്ങളെക്കുറിച്ച് മറുപടി പറയാന്‍ ഫൗച്ചി കൂട്ടാക്കിയില്ല. എന്നാല്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത് പറഞ്ഞത് ഫണ്ടു നല്‍കിയതില്‍ തെറ്റില്ലെന്നും ലാബില്‍ നിന്ന് പുറത്തുവന്നതാണ് എന്നതിനു തെളിവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യര്‍ക്കു പകര്‍ന്നു കിട്ടാവുന്ന വൈറസുകളെല്ലാം തന്നെ വന്യജീവികളില്‍ നിന്നു വരുന്നതാണ്. ഇവ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. അമേരിക്കയിലെയും ലോകം മുഴുവന്റെയും ആരോഗ്യ സുരക്ഷയ്ക്കായാണ് ഇത്തരം ഗവേഷണങ്ങള്‍ നടത്തിവന്നതെന്നാണ് അവരുടെ നിലപാട്. പുതിയ കൊറോണാവൈറസിനെ പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത് അത് ലാബില്‍ ഉണ്ടാക്കിയതാണെന്നതിന് ഒരു തെളിവും ഇല്ലെന്നാണ്. എന്തായാലും അമേരിക്ക കൂടി ഉള്‍പ്പെട്ട ചില കഥകള്‍ ഇനി പുറത്തുവരുമോ.
https://www.facebook.com/Malayalivartha


























