കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ അടച്ചിടല്‍ 20 ദിവസത്തേക്ക് നീട്ടി.. കാബൂള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അടച്ചിടല്‍ നീട്ടിയത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ അടച്ചിടല്‍ 20 ദിവസത്തേക്ക് നീട്ടി. കാബൂള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അടച്ചിടല്‍ നീട്ടിയത്. അഫ്ഗാന്‍ പ്രസിഡന്റിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടോളോ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സര്‍വകലാശാലകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കിലെന്നുമാണ് ഉത്തരവെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ കാബൂളില്‍ തെരഞ്ഞെടുത്ത 500 പേരില്‍ റാന്‍ഡം പരിശോധന നടത്തിയെന്നും അതില്‍ 60 ശതമാനത്തിലേറെ പേര്‍ക്കും കോവിഡ് ബാധ ഉണ്ടെന്ന് കണ്ടെത്തിയെന്നും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























