ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു... മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ല... കൂട്ടക്കുഴിമാടങ്ങളൊരുക്കി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നു... കോവിഡ് രോഗബാധയെത്തുടര്‍ന്ന് ആയിരങ്ങള്‍ മരിക്കുമ്പോഴും ശക്തമായ നടപടി സ്വീകാരിക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്കെതിരെ വിമര്‍ശനം രൂക്ഷം

ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികള്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തില്‍ ലോക്ക്ഡൗണില്‍ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും. ഇത്തരത്തില്‍ കോവിഡ് രോഗബാധയെത്തുടര്‍ന്ന് ആയിരങ്ങള്‍ മരിക്കുമ്പോഴും ശക്തമായ നടപടി സ്വീകാരിക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 474 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവല്ലോയെന്ന മാധ്യമപ്രവര്‍ത്തകെന്റ ചോദ്യത്തിന് 'അതിനെന്താ' എന്ന മറുപടിയാണ് ബോള്‍സോനാരോ നല്‍കിയത്. 'ക്ഷമിക്കണം. ഞാന്‍ എന്ത് ചെയ്യണമെന്നാണ് പറയുന്നത്?' എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. പ്രസിഡന്റിന്റെ നിരുത്തരപരമായ സമീപനത്തിനെതിരെ സമൂഹത്തില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ബ്രസീല്‍ ചൈനയെ മറികടന്ന് കഴിഞ്ഞു. 6,412 പേര്‍ ഇതിനകം മരിച്ചു. 92,202 പേര്‍ രോഗബാധിതര്‍. ദിവസങ്ങളായി പ്രതിദിന മരണസംഖ്യ നൂറിനു മുകളിലാണ്, ആയിരത്തിലേറെ കോവിഡ് കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യാന്തര കണക്കുകളില്‍ പത്താംസ്ഥാനമാണ് ബ്രസീലിന്. അതിനിടെ, കൊറോണ വൈറസിനെക്കാള്‍ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവില്‍ സമരത്തിലാണ് ബ്രസീല്‍ ജനത.
ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ബാല്‍ക്കണികളില്‍ നിന്ന് കയ്യടിച്ചും പാത്രങ്ങളില്‍ തട്ടിയും ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ട പ്രസിഡന്റിനെ ജനം അനുസരിച്ചു. പക്ഷേ മുദ്രാവാക്യത്തിനു കാര്യമായ വ്യത്യാസമുണ്ട്. 'ബോള്‍സോനാരോ ഔട്ട്, ഔട്ട്' തുടര്‍ച്ചയായി രാത്രികളില്‍ ബ്രസീലുകാര്‍ ബാല്‍ക്കണികളിലും തെരുവീഥികളിലും പാത്രം കൊട്ടിയും കയ്യടിച്ചും ബോള്‍സോനാരോയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ ലോക്ഡൗണ്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങള്‍ക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ചുക്കാന്‍ പിടിച്ചപ്പോള്‍ അരയുംതലയും മുറുക്കി സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും.
ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ കൊറോണയ്ക്കാള്‍ വലിയ വൈറസാണെന്നാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഇന്ത്യയിലേതിന് സമാനമായി ബാല്‍ക്കെണികളില്‍ നിന്ന് പാത്രം കൊട്ടിയും കയ്യടിച്ചും ശബ്ദമുണ്ടാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ പാത്രം കൊട്ടലിനെ ബ്രസീലുകാര്‍ ഉപയോഗിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റിനേക്കാള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയ്ക്ക് ജനപിന്തുണ കൂടിയതോടെയാണ് മന്ത്രിസഭയില്‍ നിന്ന് മന്‍ഡേറ്റയെ പുറത്താക്കിയത്.
ഇതിനിടയിലും കേള്‍ക്കുന്നവര്‍ അമ്പരക്കുന്ന രീതിയിലുള്ള പ്രസ്താവനകളും പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ നടത്തുന്നുണ്ട്. കൊവിഡ് വെറുമൊരു പനിയാണെന്നും ഇതുകൊണ്ടൊന്നും ആരും മരിക്കില്ലെന്നുമാണ് ജെയര്‍ അടുത്തിടെ നടത്തിയ പ്രസ്താവന. പ്രതിരോധം ഗുണത്തേക്കാള്‍ ദോഷമാകുമെന്നും ജനം ജോലിക്ക് പോകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആരോഗ്യ മന്ത്രിയെ പുറത്താക്കാന്‍ കണ്ടെത്തിയ കാരണവും വിചിത്രമാണ്. സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചതിനാണ് മന്‍ഡേറ്റയ്ക്ക് മന്ത്രിസ്ഥാനം പോയത്. വിവിധ സംസ്ഥാനങ്ങളിലെ മന്‍ഡേറ്റക്ക് പിന്നില്‍ അണിനിരന്നതോടെയാണ് പ്രസിഡന്റ് കടുത്ത നടപടികളിലേക്ക് കടന്നത്.
പ്രസിഡന്റുമായുള്ള നിരന്തര ഏറ്റമുട്ടലിന് പിന്നാലെ ബ്രസീലിലെ നിയമമന്ത്രി സെര്‍ജിയോ മാരോ കഴിഞ്ഞ ദിവസമാണ് രാജി വച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിലേതിനേക്കാള്‍ കൂടിയിട്ടും ജെയറിന് കുലുക്കമില്ല. ഒരു ദിവസത്തെ വര്‍ധിക്കുന്ന മരണ സംഖ്യ ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്‍ത്തകനെ പ്രസിഡന്റ് ജെയര്‍ പരിഹസിച്ചത് വലിയ വാര്‍ത്തയും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. 6300 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചിട്ടുള്ളത്. 91000 കേസുകളാണ് രാജ്യത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























