കോവിഡ് 19നെ തുടര്‍ന്നു തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍... തന്റെ കുഞ്ഞിന് ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് ബോറിസ് ആദരം അര്‍പ്പിച്ചത്

കോവിഡ് 19നെ തുടര്‍ന്നു തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തന്റെ കുഞ്ഞിന് ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് ബോറിസ് ആദരം അര്‍പ്പിച്ചത്. വില്‍ഫ്രെഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ബോറിസ് ജോണ്‍സനും കുട്ടുകാരി കാരി സൈമണ്ട്‌സിനും ബുധനാഴ്ചയാണ് ആണ്‍കുട്ടി പിറന്നത്. രണ്ട് വിവാഹമോചനങ്ങള്‍ നടത്തിയിട്ടുള്ള ജോണ്‍സന്റെ ആറാമത്തെ കുട്ടിയാണിത്. നിക് പ്രൈസ്, നിക് ഹാര്‍ട്ട് എന്നീ ഡോക്ടര്‍മാരോടുള്ള ആദര സൂചകമായാണ് കുഞ്ഞിന്റെ പേരില്‍ നിക്കോളാസ് ചേര്‍ത്തിരിക്കുന്നത്. വില്‍ഫ്രെഡ് എന്ന പേര് ബോറിസ് ജോണ്‍സന്റെ മുത്തച്ഛന്റെയും ലോറി എന്ന പേര് കാരി സൈമണ്ടിന്റെ മുത്തച്ഛന്റെയുമാണ്.
രോഗമുക്തനായ ബോറിസ് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ മടങ്ങിയെത്തിയത്. കോവിഡ് ബാധയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് അവസാനവാരം കാരി സൈമണ്ടും നിരീക്ഷണത്തിലായിരുന്നു.ലണ്ടനിലെ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രില്‍ 12നാണ് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ വിധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചക്കാലം സ്വവസതിയിലായിരുന്നു. കാവിഡിനെ തുടര്‍ന്ന് മൂന്നുദിവസമാണ് പ്രധാനമന്ത്രി അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞത്. ഓഫീസില്‍ തിരികെയെത്തിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന കൊറോണ വൈറസിനെതിരെയുള്ള തന്റെ പോരാട്ടവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
താനിഷ്ടപ്പെടുന്നില്ലെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നുവെന്നാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ബ്രിട്ടനില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. അതില്‍ 20,795 പേര്‍ മരിച്ചതായുമാണ് വിവരങ്ങള്‍. ാജ്യം കൊറോണയ്‌ക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണെന്നും ഏറ്റവും മൂര്‍ധന്യമായ അവസ്ഥയെ തങ്ങള്‍ തരണം ചെയ്തുകഴിഞ്ഞെന്നാണ് സൂചനകള്‍ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും അത്യാഹിത വിഭാഗത്തിലുള്ളവരുടേയും എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ നീക്കം ചെയ്യുന്നത് അനവസരത്തിലുള്ള നടപടിയാകുമെന്നും ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























