ചൈനയെ വളഞ്ഞ് അമേരിക്ക .... ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയും വിന്യസിച്ച് അമേരിക്കന്‍ വ്യോമസേന

യുഎസ് സൈന്യം ദക്ഷിണ ചൈനാ കടലില്‍ വളഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത ഈ മണിക്കൂറില്‍ പുറത്ത് വരികയാണ് .യുഎസ് ഇന്തോ-പസഫിക് കമാന്‍ഡും യുഎസ് സ്ട്രാറ്റജിക് കമാന്‍ഡും സംയുക്ത ബോംബര്‍ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി എസ്ഡിയിലെ എല്‍സ്വര്‍ത്ത് എയര്‍ഫോഴ്സ് ബേസിലെ 28-ാമത്തെ ബോംബ് വിംഗില്‍ നിന്നുള്ള ബി -1 ബി ലാന്‍സറുകള്‍ 32 മണിക്കൂര്‍ യാത്ര ചെയ്തു. അമേരിക്കന്‍ വ്യോമസേന വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ ഗുവാമിലെ ആന്‍ഡേഴ്സണ്‍ എയര്‍ഫോഴ്സ് ബേസില്‍ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു, ബി -1 ബി ലാന്‍സറുകളില്‍ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്ക് പറന്നതായും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന്‍ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു. സഖ്യകക്ഷികള്‍, പങ്കാളികള്‍, സംയുക്ത സേന എന്നിവരുമായുള്ള പസഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒന്‍പതാം ബോംബ് സ്‌ക്വാഡ്രണ്‍, ഏഴാം ബോംബ് വിംഗില്‍ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. ഈ നീക്കങ്ങളാണ് ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ചൈനയ്ക്കെതിരെ അമേരിക്ക നീങ്ങിയാല്‍ അത് മറ്റൊരു ലോക മഹായുദ്ധത്തിന് വഴിയൊരുക്കും.
ലോക രാജ്യങ്ങളില്‍ നിന്ന് ചൈന കൊറോണാവൈറസ് വന്ന കാര്യം മറച്ചുവച്ചുവെന്നും ഇതിന്റെ പഴിയേല്‍ക്കാതെ അവര്‍ വഴുതിമാറുകയാണെന്നും നേരത്തെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു വൈറസ് വ്യാപനം തുടങ്ങിയ കാലത്തെ സ്ഥിതിഗതികള്‍ സത്യസന്ധമായി രാജ്യാന്തര സമൂഹത്തെ അറിയിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു എന്നുള്ളത് വസ്തുത പരമാണു .
സാര്‍സ് കോവ്-2 വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്സിന്‍ നിര്‍മാണത്തില്‍ മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ തയാറായില്ലെന്നും 'ഫൈവ് ഐസ്' രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ 'ഫൈവ് ഐസ്' കണ്ടെത്തിയിരുന്നു. ഇവരുടെ രേഖകള്‍ ചോര്‍ന്നതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച് ഓണ്‍ലൈനില്‍ ഉയര്‍ന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്നതിനു തെളിവു ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയന്‍ സാറ്റര്‍ഡെ ടെലഗ്രാഫാണ് രേഖകള്‍ പുറത്തുവിട്ടത്. വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെക്കുറിച്ച് അപകടകരമായ പരീക്ഷണങ്ങളാണു ലാബില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകരാജ്യങ്ങളില്‍നിന്നു മറച്ചുവച്ച ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കുകയായിരുന്നു. ലബോറട്ടറി സാംപിളുകള്‍ നശിപ്പിച്ചു, വെറ്റ് മാര്‍ക്കറ്റ് സ്റ്റാളുകള്‍ അണുവിമുക്തമാക്കി, മറ്റു രാജ്യങ്ങള്‍ സാംപിള്‍ ആവശ്യപ്പെട്ടത് തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണു ചൈന ചെയ്തതെന്നും രേഖകളില്‍ പറയുന്നു.
കോവിഡിനു കാരണമായ വൈറസുമായി ജനിതകഘടനയില്‍ 96 ശതമാനം സാമ്യമുള്ള വവ്വാലുകളില്‍നിന്നുള്ള വൈറസുകളെക്കുറിച്ചാണു ലാബില്‍ പഠനം നടന്നിരുന്നത്. വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്ക് ഇതു പടരുമെന്ന് 2015-ല്‍ തന്നെ കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത് തടയാനായി ഡിസംബറില്‍ തന്നെ സെര്‍ച്ച് എന്‍ജിനുകള്‍ക്കു സെന്‍സറിങ് ഏര്‍പ്പെടുത്തി.
'സാര്‍സ് വേരിയേഷന്‍', 'വുഹാന്‍ സീഫുഡ് മാര്‍ക്കറ്റ്', 'വുഹാന്‍ അണ്‍നോണ്‍ ന്യുമോണിയ' എന്നീ വാക്കുകള്‍ നീക്കം ചെയ്തു. അയല്‍രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും ഹ്യൂബെ പ്രവിശ്യ അടച്ചിട്ട ചൈന മറ്റു രാജ്യങ്ങള്‍ നടപ്പാക്കിയ യാത്രാ വിലക്കിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ജനുവരി 23ന് വുഹാന്‍ ലോക്ഡൗണ്‍ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു
മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു വൈറസ് പടരുമെന്ന കാര്യവും ചൈന രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഡിസംബര്‍ ആദ്യം തന്നെ ഇതേക്കുറിച്ച് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ജനുവരി 20 വരെ മറച്ചുവച്ചു. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വഴിയും രോഗം പടരാമെന്ന വിവരവും പങ്കുവച്ചില്ല. ഇതിനിടയ്ക്ക് വൈറസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി നശിപ്പിക്കുകയാണ് ചൈന ചെയ്തിരുന്നത്. വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ജനുവരി 3ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉത്തരവിട്ടു. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും വിലക്കി.
വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ച ഡോക്ടര്‍മാരും ഗവേഷകരും അപ്രത്യക്ഷരാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ആദ്യ കോവിഡ് രോഗി എന്നു സംശയിക്കുന്നയാളുമായ ഹുവാങ് യാന്‍ ലിങ്് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായി. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലാബിന്റെ സൈറ്റില്‍നിന്നു നീക്കി. ഇവര്‍ ജീവനോടെയുണ്ടെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു അറിവുമില്ല. ചൈന കോവിഡ് കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച ബിസിനസുകാരനായ ഫാങ് ബിന്‍, അഭിഭാഷകനായ ചെന്‍ ക്യൂഷി, മുന്‍ ടിവി റിപ്പോര്‍ട്ടറായ ലി സെഹ്വ എന്നിവരെ തടവിലാക്കിയെന്നും ചാര സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























