കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു... അമേരിക്കയില്‍ മാത്രം ഒരുലക്ഷത്തോളം പേരെന്നു ട്രംപ്

കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 250,847 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,621,594 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അതില്‍ 1,179,215 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,191,532 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
യു എസിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം ലഭ്യമായ കണക്കുകള്‍ പ്രകാരം 545 പേര്‍ മരണപ്പെട്ടു. 13,338 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,201,460 ആയി. 16,039 പേര്‍ ഇപ്പോഴും യുഎസില്‍ ഗുരുതരാവസ്ഥയിലാണ്. ആകെ 69,143 പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് ആകെ മരണപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിലാണ് യുഎസിന് ശേഷം തിങ്കളാഴ്ച ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 306 പേരാണ് ഫ്രാന്‍സില്‍ കൊവിഡിന് മുന്നില്‍ ജീവന്‍ നഷ്ടമായത്.
ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 25,201 പേരാണ്. അമേരിക്കയ്ക്ക് ശേഷം ആകെ കൊവിഡ് മരണങ്ങള്‍ കൂടുതല്‍ സംഭവിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച 195 പേരാണ് മരിച്ചത്. കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും 'വൈറസ് ബാധിച്ച് യു.എസില്‍ മരണം ഒരുലക്ഷത്തോളമായേക്കാമെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ വെര്‍ച്വല്‍ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത് . രാജ്യത്ത് മരണം എഴുപതിനായിരത്തോടടുക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ യു.എസ്. ഭരണകൂടം വീഴ്ചവരുത്തിയെന്ന ആരോപണം ട്രംപ് തള്ളിക്കളഞ്ഞു. ശരിയായ രീതിയിലാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നതും ആവര്‍ത്തിച്ചു. വൈറസ് വ്യാപനം തടയുന്നതില്‍ വലിയ തെറ്റാണ് ചൈന ചെയ്തതെന്നും അവരത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ കോവിഡ് വൈറസിനുള്ള വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കില്‍ അവരെ അനുമോദിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പഠനം. കമ്പോളങ്ങള്‍ തുറക്കുന്നതോടെ അമേരിക്കയില്‍ ദിനംപ്രതി മൂവായിരം പേര്‍ മരിച്ചേക്കാമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കുന്ന വിവരം. 11.78 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം പിടിപെട്ടിട്ടുള്ളത്. 11.62 ലക്ഷം പേരുടെ രോഗം ഭേദമായി. ഇതില്‍ 1.87 ലക്ഷം പേര്‍ അമേരിക്കയിലാണ്. ജര്‍മനിയില്‍ 1.32 ലക്ഷം പേരുടെയും സ്‌പെയിനില്‍ 1.21 ലക്ഷം പേരുടെയും രോഗം മാറി.
ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു.1389 പേരാണ് ഇതുവരെ മരിച്ചത്. 11,762 പേരുടെ രോഗം ഭേദമായി.
https://www.facebook.com/Malayalivartha























