കോവിഡ് കാലത്ത് ചരിത്രം തിരുത്താന്‍ തയാറെടുത്ത് യുഎസ് സുപ്രീം കോടതി... വാദം കേള്‍ക്കാന്‍ ടെലി കോണ്‍ഫന്‍സ് നടപ്പാക്കുന്നതിനൊപ്പം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യാനുമാണ് തീരുമാനം

കോവിഡ് കാലത്ത് ചരിത്രം തിരുത്താന്‍ തയാറെടുത്ത് യുഎസ് സുപ്രീം കോടതി. വാദം കേള്‍ക്കാന്‍ ടെലി കോണ്‍ഫന്‍സ് നടപ്പാക്കുന്നതിനൊപ്പം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യാനുമാണ് തീരുമാനം. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം നടപടികള്‍. ലോക് ഡൗണിനെത്തുടര്‍ന്ന് അഭിഭാഷകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നിരവധിയാളുകള്‍ക്ക് നീതി വൈകുന്നതിനൊപ്പം കേസുകള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിക്കുകയും ചെയ്യുമെന്നതിനാലാണ് കോടതി വീണ്ടും തുറക്കുന്നത്. രണ്ട് മാസത്തേക്ക് മുതിര്‍ന്ന ഒന്പത് ജസ്റ്റീസുമാര്‍ വീടുകളിലിരുന്നാകും കോടതി നടപടികള്‍ക്ക് നേതൃത്വം നല്‍കുക. അഭിഭാഷകരും നേരിട്ടു ഹാജരാകേണ്ട. പകരം ടെലിഫോണില്‍ വാദം കേള്‍ക്കും.
റേഡിയോയിലും ടെലിവിഷനിലും ഒരുപോലെ സംപ്രേഷണം ചെയ്യുന്ന ചരിത്രത്തിലെ ആദ്യ തത്സമയ വാദം കേള്‍ക്കലായിരിക്കും ഇത്. കോടതി നടപടികള്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നുമുള്ളവര്‍ക്ക് കേള്‍ക്കാനാകും. ജസ്റ്റീസുമാരും അഭിഭാഷകരും പ്രതികളും ഒരേ മുറിയില്‍ സമ്മേളിക്കാത്തതിനാല്‍ വാദം കാണാനാകില്ല. കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. അഭിഭാഷകര്‍ക്ക് വീട്ടിലിരുന്ന് വാദം നടത്താം.
https://www.facebook.com/Malayalivartha























