കണ്ണടച്ചു തുറന്നപ്പോള്‍ 25കാരന് കിട്ടിയത് 700 കോടി; ലോട്ടറി അടിക്കുകയാണെങ്കില്‍ ഇങ്ങനെ അടിയ്ക്കണം; അതും ചെറുപ്രായത്തില്‍

കോവിഡ് കാലമായതുകൊണ്ട് യൂണിവേഴ്സിറ്റി അടഞ്ഞ് കിടക്കുകയായിരുന്നു. ഹോട്ടലില്‍ പോയി എന്തെങ്കിലും ജോലി ചെയ്യാം എന്ന് കരുതിയെങ്കിലും അതും അടഞ്ഞ് കിടക്കുന്നു. എന്തും വരട്ടെ എന്ന് കരുതിയാണ് ചെലവു കഴിഞ്ഞ് മിച്ചം വെച്ച തുകവച്ച് ലോട്ടറി എടുത്ത്. സ്വപ്‌നംകാണാനാകാത്ത തരത്തിലുള്ള നേട്ടം കൊയ്ത് 25കാരനായ വിദ്യാര്‍ത്ഥി. കഴിഞ്ഞ ദിവസത്തെ യൂറോ ജാക്പോട്ടിന്റെ വന്‍ തുകയായ തൊണ്ണൂറ് ദശലക്ഷം യൂറോ (90 മില്യന്‍ യൂറോ) ഏകദേശം എഴുന്നൂറ് കോടിയുടെ അവകാശിയായത് ജര്‍മനിയിലെ ഒരു ഇരുപത്തിയഞ്ചുകാരനാണ്. ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബയേണിലെ മ്യൂണിക്ക് നഗരത്തില്‍ നിന്നാണ് ഈ ഭാഗ്യാവാന്‍ എത്തിയതെന്ന് ലോട്ടറി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ തുക എന്ത് ചെയ്യും എന്ന് ഇയാള്‍ക്ക് നിശ്ചയമില്ല എന്നാണ് ലോട്ടറി അധികൃതരെ ഇയാള്‍ അറിയിച്ചത്. ഇതിനായി പ്രത്യേക ഉപദേശകരെ ലോട്ടറി അധികൃതര്‍ തന്നെ ഇയാള്‍ക്ക് ഉടനെ ശുപാര്‍ശ ചെയ്തു കൊടുക്കുകയും.. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ ഭാഗ്യവാനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലോട്ടറി അധികൃതര്‍ പുറത്ത് വിട്ടില്ല. ഈ വന്‍ തുകയ്ക്കായി കേവലം പതിനാറ് യൂറോ, ഇരുപത്തിയഞ്ച് സെന്റാണ് ഈ വിദ്യാര്‍ഥി മുടക്കിയത്. കളി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഇയാള്‍ ലോട്ടറി കളിച്ചതെന്ന് ലോട്ടറി അധികൃതര്‍ വെളിപ്പെടുത്തി. ലോട്ടറി ടിക്കറ്റ് ഇയാള്‍ അധികൃതര്‍ക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഈ വന്‍ തുക ഇയാളുടെ ബാങ്ക് അക്കൗണ്ടിലെത്തും.
അതുപോലെതന്നെ 2020 ഡിസംബര്‍ 31 വരെ നികുതി ഈ വന്‍ തുകയ്ക്ക് സര്‍ക്കാര്‍ ചുമത്തുകയില്ല. ഇയാള്‍ക്ക് ഇഷ്ടം പോലെ പണം ചിലവിടാം. അതിന് കണക്ക് സൂക്ഷിക്കണ്ട. പക്ഷേ, 2021 മുതല്‍ മിച്ചമുള്ള തുകയ്ക്ക് സര്‍ക്കാരിലേക്ക് വന്‍ തുക നികുതിയായി അടയ്ക്കേണ്ടി വരും. അതാണ് ലോട്ടറി നിയമം. 6,11,12,21,41 എന്നീ നമ്പരുകളോടൊപ്പം 1, 2 എന്നീ സൂപ്പര്‍ നമ്പരുകളും ചേര്‍ന്നാണ് ഈ വന്‍ തുകക്ക് ഈ വിദ്യാര്‍ഥി അവകാശിയായത്. കഴിഞ്ഞ നാലാഴ്ചയായി ജാക്പോട്ട് അടിയ്ക്കാതെ ഈ തുക വര്‍ധിച്ച് 90 മില്യന്‍ യൂറോയില്‍ എത്തുകയായിരുന്നു.
യൂറോപ്പിലെ പതിനെട്ടിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എല്ലാം വെള്ളിയാഴ്ചയും യൂറോ ലോട്ടറിയില്‍ പങ്കുചേര്‍ന്ന് ഭാഗ്യം അന്വേഷിക്കാറുണ്ട്. ഹെല്‍സിങ്കിയാണ് യൂറോ ലോട്ടറിയുടെ ആസ്ഥാനം.
https://www.facebook.com/Malayalivartha























