കൊവിഡ് 19 എതിരെ വാക്സിന്‍ കണ്ടെത്തിയെന്ന് ഇറ്റലി; പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍; ഇസ്രയേലിന്റെ കണ്ടുപിടിത്തം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഇറ്റലിയില്‍ നിന്നുമുള്ള ശുഭ വാര്‍ത്ത

മനുഷ്യ കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണവൈറസിനെ നിര്‍വീര്യമാക്കും. കൊവിഡ് 19ല്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇറ്റലി. കൊവിഡ് 19നെതിരെ വാക്സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നുമാണ് ഇറ്റലി അവകാശപ്പെടുന്നത്. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത പുറത്തുവിട്ടത്. മനുഷ്യ കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണവൈറസിനെ നിര്‍വീര്യമാക്കിയെന്നും ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്സിന്‍ വികസിപ്പിച്ചത്.
അതുപോലെതന്നെ ആദ്യമായാണ് കോശത്തിലെ കൊറോണവൈറസിനെ വാക്സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരിലും വാക്സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊവിഡ് 19ന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലും രംഗത്തെത്തിയിരുന്നു.
കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ചെന്ന് ഇസ്രായേലിന്റെ അവകാശവാദം. പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ലാബ് സന്ദര്‍ശിച്ചപ്പോള്‍, കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിച്ചത് ബോധ്യപ്പെട്ടെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി മൈക്കല്‍ ബെന്നെറ്റ് വ്യക്തമാക്കിയത്.
അതുപോലെതന്നെ കൊവിഡ് 19 രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേല്‍. വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. എന്നാല്‍, മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ലാബ് സന്ദര്‍ശിച്ചപ്പോള്‍, കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിച്ചത് ബോധ്യപ്പെട്ടെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി മൈക്കല്‍ ബെന്നെറ്റ് വ്യക്തമാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ബെന്നെറ്റ് വ്യക്തമാക്കി. എന്നാല്‍, മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ വിളിച്ച ഉച്ചകോടിയില്‍, കൊവിഡ് വാക്സിന്‍ കണ്ടുപിടിക്കാനായി 800 ലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിക്കാമെന്ന് ഇസ്രായേല്‍ അടക്കം പ്രമുഖ രാജ്യങ്ങള്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം.
"
https://www.facebook.com/Malayalivartha























