ചൈനയുടെ മാസ്റ്റര്‍ പ്ലാന്‍ പൊളിഞ്ഞു; കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്ന് ആരോപണം

ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്.
ഏപ്രില്‍ തുടക്കത്തിലാണ് കിം അതിനുമുമ്പ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുള്ള തരത്തിലും ഒരുഘട്ടത്തില്‍ കിം മരണപ്പെട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
തുടര്‍ന്നാണ് മെയ് രണ്ടിന് കിം പുറത്തുവന്നത്, എന്നാല്‍ കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ സത്യമല്ലെന്നാണ് ചില പാശ്ചത്യ ട്വിറ്റര്‍ ഹാന്റിലുകളുടെ കണ്ടുപിടുത്തം. മനുഷ്യവകാശ പ്രവര്‍ത്തക ജെന്നിഫര്‍ സിംഗ് ആണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. കിമ്മിന്റെ വിവിധ ചിത്രങ്ങളെ താരതമ്യം ചെയ്താണ് ജെന്നിഫറിന്റെ വാദം.
കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ട്വിറ്ററില്‍ വൈറലാകുന്ന ചില ചര്‍ച്ചകള്‍. അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിന് അവര്‍ സാധുത നല്‍കുന്നത്. മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ലൂയിസ് മെഞ്ച് കണ്ടെത്തല്‍ പ്രകാരം മുന്‍പ് ലഭിച്ച കിമ്മിന്റെ ചിത്രങ്ങളും ഇപ്പോള്‍ ഉത്തരകൊറിയ പുറത്തുവിട്ട ചിത്രത്തിലെ കിമ്മിന്റെ ചിത്രത്തിലും പല്ലിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടെന്നാണ് പറയുന്നത്. സാധാരണ അസാധരണമായ മാറ്റം സംഭവിക്കാത്ത ശരീരത്തിലെ ഭാഗമാണ് പല്ലിന്റെ ഘടന എന്നും. അതിനാല്‍ ഇപ്പോള്‍ നാം കണ്ട വ്യക്തി കിമ്മിന്റെ ഡ്യൂപ്പ് ആകാം എന്നാണ് ഇവരുടെ ആരോപണം.
കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























