ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ലൈംഗിക ആരോപണം ഉയർത്തിയ യുവതി; യുവതിയുടെ ആരോപണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബെെഡനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി.
നേരത്തെ 1993ൽ ജോ ബെെഡൻ ക്യാപിറ്റോൾ ഹില്ലിന്റെ ഇടനാഴിയിൽവെച്ച് തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയർത്തി യുവതി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടത്. തനിക്ക് 29 വയസ്സുള്ളപ്പോഴാണ് പീഡനത്തിന് ഇരയായതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
യുവതിയുടെ ആരോപണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജോ ബെെഡന് വലിയ തിരിച്ചടിയാണ് നൽകിയത്. ബൈഡൻ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു ഒരു ടി.വി ചാനലിൽ യുവതി ആവശ്യപ്പെട്ടത്.
യു.എസ് സെനറ്റർ ജോ ബൈഡിന്റെ ഓഫീസിൽ ലെെംഗിക പീഡനവുമായി ബന്ധപ്പെട്ട് തനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് യുവതി തന്നോട് പറഞ്ഞതായി ഇവരുടെ മുൻ ഭർത്താവ് മൊഴി നൽകിയിട്ടുണ്ട്. അതേസമയം 1996ലെ കോടതി രേഖയിൽ കേസിനെക്കുറിച്ച് പരാമർശമില്ല. കൂടുതൽ തെളിവുകളുമായി മുന്നോട്ട് വരുമെന്നും യുവതി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ആരോപണം നിഷേധിച്ച് ബൈഡൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻ.ബി.സി ടോക്ക് ഷോ അവതാരകനയ മെഗയ്ൻ കെല്ലിയോട് യുവതി ക്യാമറയ്ക്ക് മുന്നിൽ സംസാരിച്ചത്.നേരത്തെ ഈ ആരോപണം ഉയർന്നപ്പോൾ ‘ഒരിക്കലും സംഭവിച്ചിട്ടില്ല’ എന്ന് ബൈഡൻ ആദ്യ പൊതു പ്രസ്താവന നടത്തി ആറു ദിവസം കഴിഞ്ഞശേഷമാണ് താരയുടെ അഭിമുഖം വന്നത്. ‘നിങ്ങളും ഞാനും അവിടെ ഉണ്ടായിരുന്നു, ജോ ബൈഡൻ. ദയവായി മുന്നോട്ട് പോവുക, ഉത്തരവാദിത്തമുള്ള ആളാവുക’.– കെല്ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ ഒരു ഭാഗത്ത് താരയുടെ പ്രതികരണം ഇതായിരുന്നു.
992 ഡിസംബർ മുതൽ 1993 ഒാഗസ്റ്റ് വരെ ബൈഡന്റെ യുഎസ് സെനറ്റ് ഓഫിസിൽ സ്റ്റാഫ് അസിസ്റ്റന്റായി താര ജോലി ചെയ്തിരുന്നു. 1993 ൽ ഒരു ദിവസം ബൈഡൻ തന്നെ ചുമരിനോടു ചേർത്തുനിർത്തി പാവാടയ്ക്കുള്ളിലൂടെ കൈകടത്തി ഉപദ്രവിച്ചെന്നാണ് താര അഭിമുഖങ്ങളിൽ ആരോപിക്കുന്നത്. രണ്ടാമൂഴത്തിനായി ശ്രമിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെ (73) ശക്തനായ എതിരാളിയാണ് 77 കാരനായ ഡെമോക്രാറ്റിക് നോമിനി ബൈഡൻ.
കഴിഞ്ഞ ആഴ്ച എംഎസ്‌എൻബിസിയുടെ അഭിമുഖത്തിൽ ബൈഡൻ അവകാശപ്പെട്ടത് ‘ഞാൻ സ്പഷ്ടമായി പറയുന്നു, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല’ എന്നായിരുന്നു. ബൈഡൻ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ മോശമായി സ്പർശിക്കുകയോ ചെയ്തുവെന്നു ഇതുവരെ എട്ട് സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. ഇവരിൽ താര ഒഴികെ ആരും ബൈഡനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടില്ല.
മാർച്ചിൽ പ്രക്ഷേപണം ചെയ്ത പോഡ്‌കാസ്റ്റിൽ ലൈംഗികമായി ഉപദ്രവിച്ചെന്ന് താര പരസ്യമായി പറഞ്ഞു. ന്യൂയോർക്ക് ടൈംസും വാഷിങ്ടൻ പോസ്റ്റും ഉൾപ്പെടെ താരയുടെ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങൾ അവരുടെ സുഹൃത്തിനെ അഭിമുഖം നടത്തി. ആ സമയത്ത് നടന്ന ആരോപണത്തെക്കുറിച്ച് താര തന്നോട് പറഞ്ഞതായി സുഹൃത്തും വെളിപ്പെടുത്തി.
താരയുടെ ആരോപണവുമായി ബന്ധപ്പെട്ട പരാതികളോ രേഖകളോ ഉണ്ടെങ്കിൽ പരസ്യപ്പെടുത്തണമെന്ന് ബൈഡൻ കഴിഞ്ഞ ആഴ്ച സെനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. രഹസ്യാത്മകത കാരണം സെനറ്റ് അഭ്യർഥന നിരസിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി, യുഎസ് സെനറ്റർ, മുൻ പ്രസിഡന്റ് എതിരാളി എലിസബത്ത് വാറൻ എന്നിവരുൾപ്പെടെ ചില പ്രമുഖ ഡമോക്രാറ്റിക് വനിതകൾ മുൻ വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ ന്യായീകരിച്ചു രംഗത്തെത്തി.
താൻ ഡെമോക്രാറ്റും വെർമോണ്ട് സെനറ്ററും മുൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ബെർണി സാന്റേഴ്സിനെ പിന്തുണയ്ക്കുന്ന . ആളാണെന്നുമാണ് താര സ്വയം വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടവർക്കായി ഹാജരായ ന്യൂയോർക്കിലെ നിയമ സ്ഥാപനം വിഗ്‌ഡോർ എൽഎൽപിയെയാണ് താര സമീപിച്ചത്. സ്ഥാപന പങ്കാളി ഡഗ്ലസ് വിഗ്‌ഡോർ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിനെ പിന്തുണച്ചയാളാണ്. എന്നാൽ താരയുടെ നിയമ നടപടികളുമായി സ്ഥാപനത്തിന് ‘രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല’ എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























