Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വരാൻ പോകുന്നത് ദുരിതകാലം; കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ

08 MAY 2020 10:26 PM IST
മലയാളി വാര്‍ത്ത

കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ. ബൈബിളിലെ പഴയ നിയമ കാലത്തുണ്ടായതു പോലുള്ള മഹാ ക്ഷാമത്തിനുള്ള സാധ്യതയാണ് 265 ദശലക്ഷം പേര്‍ നേരിടുന്നതെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈറസ് പ്രതിരോധത്തിനായുള്ള കടുത്ത നിയന്ത്രണങ്ങളുടെ ആഘാതത്താല്‍ ഈ വര്‍ഷം 130 ദശലക്ഷം പേര്‍ പട്ടിണിയിലായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ മൂലം പട്ടിണിയിലാണെന്ന് കൊറോണാ പ്രതിസന്ധിക്കുമുമ്പ് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിലയിരുത്തിയിരുന്നു. ഇപ്പോഴാകട്ടെ, രോഗത്തില്‍ നിന്ന് മുക്തരാകുന്നവരെ കാത്തിരിക്കുന്നത് രൂക്ഷ വറുതിയുടെ കാലമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഉള്‍പ്പെടെ ഈ മേഖലയിലെ 14 സംഘടനകളുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

'രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി' വരുമെന്ന് കോവിഡ് -19 വരുന്നതിന് മുമ്പുതന്നെ ലോക നേതാക്കള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി പറഞ്ഞു.ഭക്ഷ്യ വിതരണ ശൃംഖലകള്‍ എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുന്നതില്‍ കനത്ത ആശങ്കയാണ് കോവിഡ് -19 നെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ നാലാമത്തെ വാര്‍ഷിക ആഗോള റിപ്പോര്‍ട്ടിലുള്ളത്. മഹാ ക്ഷാമം തടയാന്‍ ലോകരാജ്യങ്ങള്‍ സംയുക്തമായുള്ള നടപടികള്‍ക്കു തയ്യാറാകണം. വേഗത്തില്‍ വിവേകത്തോടെയുള്ള പ്രവര്‍ത്തനമാണാവശ്യം

ഭക്ഷ്യവിതരണക്കാരായ രാജ്യങ്ങള്‍ ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നാണ് യുഎന്‍ ആവശ്യപ്പെടുന്നത്. വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചതിനാല്‍ കയറ്റുമതി നിലവില്‍ പ്രായോഗികമല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യമേഖല പ്രതിസന്ധിയിലായി. പാലും കാര്‍ഷികോത്പന്നങ്ങളും വില്‍ക്കാനാകാതെ വിഷമിക്കുന്നു കര്‍ഷകര്‍. അതേസമയം, ആഹാരമില്ലാതെ പട്ടിണിയിലാണ് ദശലക്ഷക്കണക്കിനു പേര്‍. പല വന്‍കിട കമ്പനികളും ഭക്ഷ്യോത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് ഉത്പാദിപ്പിച്ചവ വിതരണം ചെയ്യാനാകുന്നുമില്ല.

കൊറോണ വൈറസ് മഹാമാരിയേക്കാള്‍ വലിയ ദുരന്തമായി ലോകത്തിനുമേല്‍ പതിക്കാന്‍ പോകുന്നത് വിശപ്പാണ്. പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിയാലും ലോകം സാധാരണനിലയിലേക്കാത്താന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം. തകര്‍ന്ന ഭക്ഷ്യമേഖലയുടെയും തിരിച്ചുവരവിന് സമയമെടുക്കും. വന്‍കിട കമ്പനികള്‍ക്ക് വരെ പ്രതിസന്ധി മറികടക്കുന്നത് ശ്രമകരമായിരിക്കും. ആത്യന്തികമായി സംഭവിക്കുന്നത് കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആഹാരമില്ലാതാകുന്നു എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends