Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സാമ്പത്തികശക്തിയില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ അമേരിക്ക അക്ഷരാര്‍ഥത്തില്‍ കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുകയാണ്

09 MAY 2020 10:23 AM IST
മലയാളി വാര്‍ത്ത
കോവിഡ് -19 എന്ന മാരക വൈറസ് തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ് അമേരിക്കയെ. അമേരിക്കൻ വിപണിപോലും തകർന്നടിഞ്ഞിരിക്കുന്നു .സാമ്പത്തികശക്തിയില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ അമേരിക്ക അക്ഷരാര്‍ഥത്തില്‍ കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുകയാണ്. കുതിച്ചുയരുന്ന മരണസംഖ്യയ്ക്കും രോഗികളുടെ എണ്ണത്തിനുമൊപ്പം സാമ്പത്തിക തകര്‍ച്ചയും നേരിടുകയാണ് രാജ്യം. ഒരു മാസം തൊഴില്‍ ഇല്ലാതായത് 20.5 മില്യണ്‍ പേര്‍ക്കാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തകർച്ച .വൈറസ് ബാധ  ലോകത്ത് ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കിയ  രാജ്യവും അമേരിക്കയായി മാറിയിരിക്കുകയാണ്. സ്‌റ്റേ അറ്റ് ഹോം അതിരൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. ഏപ്രിലില്‍ മാത്രമാണ് 21 മില്യണോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം മാത്രം 14.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് തൊഴിലില്ലായ്മയില്‍ ഉണ്ടായിരിക്കുന്നത്. നൂറ് കൊല്ലത്തിനുള്ളിലെ ഏറ്റവും വലിയ നിരക്കാണിത്.
യുഎസ് സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ മുകളിലാണ് യഥാര്‍ത്ഥ കണക്കുകള്‍. ഇതുവരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവരല്ലാത്തവരുടെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. അതേസമയം ഏപ്രിലിലെ കണക്ക് കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 20 ശതമാനത്തോളം തൊഴിലില്ലായ്മ നിരക്ക് കുതിച്ചിട്ടുണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ആഷ്‌വര്‍ത്ത് പറയുന്നു. പുരുഷന്‍മാരില്‍ 13 ശതമാനവും സ്ത്രീകളില്‍ 15.5 ശതമാനവുമാണ് തൊഴിലില്ലായ്മ ബാധിച്ചിരിക്കുന്നത്.

അതേസമയം വെളുത്ത വര്‍ഗക്കാരില്‍ 14.2 ശതമാനവും കറുത്ത വര്‍ഗക്കാരില്‍ 16.7 ശതമാനവും ഏഷ്യന്‍ വംശജരില്‍ 14.5 ശതമാനവും ഹിസ്പാനിയന്‍സില്‍ 18.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലയും കഴിഞ്ഞ മാസം വന്‍ തകര്‍ച്ചയെ നേരിട്ടു. ഹോട്ടല്‍ മേഖലയിലാണ് വന്‍ തകര്‍ച്ച കൂടുതലായും ഉണ്ടായത്. 47 ശതമാനമാണ് ഇടിവ്. ഭക്ഷണ, മദ്യ, പാനീയ മേഖലകളില്‍ 5.5 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ 2.5 മില്യണ്‍ പേര്‍ക്ക് തൊഴിലില്ലാതായി. ആരോഗ്യ മേഖലയില്‍ അധികവും ദന്തരോഗ വിദഗ്ധരെയാണ് തൊഴിലില്ലായ്മ ബാധിച്ചത്. 1.4 മില്യണ്‍ പേര്‍ക്കാണ് ആരോഗ്യ മേഖലയില്‍ മാത്രം തൊഴിലില്ലാതായത്.ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ രോഗബാധിതരാകുമ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായും മരുന്ന് ഗവേഷണത്തിനായും വന്‍ തുകയാണ് അമേരിക്കന്‍ ഭരണകൂടം ചെലവാക്കുന്നത്. കൊറോണ വൈറസിനെ തുരത്താനുള്ള മരുന്നും വാക്സിനും വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ മറുവശത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്. വിവിധ മരുന്നുകള്‍ ചികിത്സയ്‍ക്കായി പരീക്ഷിക്കുന്നതും തുടരുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിപണി അടച്ചിട്ടതും അമേരിക്കയെ തളര്‍ത്തുന്നുണ്ട്
തൊഴിലില്ലായ്‍മയും സാമ്പത്തിക തകര്‍ച്ചയും രൂക്ഷമാകുമ്പോള്‍ അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാഴ്‍ച മുമ്പാണ് മൂന്ന് ഘട്ടങ്ങളിലായി വിപണി തുറക്കാനുള്ള മാര്‍ഗനിര്‍ദേശം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രസിഡന്‍റിന്‍റെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ എതിര്‍ത്തു. വൈറ്റ് ഹൗസ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും നിയന്ത്രണങ്ങള്‍ നീക്കാനുള്ള അധികാരം സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന ചില സംസ്ഥാനങ്ങള്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

നിര്‍മാണ മേഖലയില്‍ 1.3 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അതേസമയം യുഎസ് വിപണി എപ്പോള്‍ കരകയറുമെന്ന കാര്യത്തില്‍ ഒരാള്‍ക്കും കൃത്യമായ ഉത്തരമില്ല. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കലാണ് പ്രധാന ലക്ഷ്യം. പലരുടെയും വരുമാനം ജോലി ലഭിച്ചാലും കുറയുമെന്നാണ് സൂചന. നേരത്തെ 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അതേസമയം ഇതൊന്നും പ്രശ്‌നമില്ലെന്ന തരത്തിലാണ് ട്രംപ് പ്രതികരിച്ചത്. ഈ പ്രതിസന്ധി ഞാന്‍ പ്രതീക്ഷിച്ചതാണ്. അതില്‍ അദ്ഭുതമില്ല. ഈ പ്രതിസന്ധി പരിഹരിക്കും. ഞാന്‍ വിപണിയെ തിരിച്ച് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് വിചാരിച്ച പോലെ എളുപ്പമാകില്ലെന്നാണ് സൂചന.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends