Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതെന്ന് സൂചന

27 MARCH 2015 10:21 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ആല്‍പ്‌സ് പര്‍വത നിരയില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതാണെന്ന് സൂചന. കോക്പിറ്റില്‍ നിന്നു പുറത്തുപോയ പൈലറ്റിനെ തിരിച്ചുകയറാന്‍ അനുവദിക്കാതെ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിട്‌സ് വിമാനം മനഃപൂര്‍വം താഴേക്കു പറത്തുകയും മലയില്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. ബ്ലാക്‌ബോക്‌സില്‍ നിന്നു കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനം തകര്‍ക്കാന്‍ ലുബിട്‌സ് തീരുമാനിച്ചിരുന്നു എന്ന നിഗമനത്തിലെത്താമെന്നാണ് ഫ്രഞ്ച് അന്വേഷകരില്‍ ഒരാളായ ബ്രിസ് റോബിന്‍-ന്റെ അഭിപ്രായം.

മുഖ്യപൈലറ്റ് പുറത്തേക്കു പോയത് എന്തിനെന്നു വ്യക്തമല്ല. അകത്തുള്ള പൈലറ്റിന് എന്തെങ്കിലും സംഭവിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ എമര്‍ജന്‍സി വാതില്‍ വഴി പ്രവേശിക്കാന്‍ എയര്‍ബസ് എ 320 വിമാനത്തില്‍ സംവിധാനമുണ്ട്. എന്നാല്‍ വാതില്‍ തുറക്കാനുള്ള കോഡ് ശരിയല്ലെങ്കിലോ അകത്തുള്ളയാള്‍ ബോധപൂര്‍വം തടഞ്ഞാലോ സാധിക്കില്ല.

സഹപൈലറ്റിന്റെ സ്വാഭാവികമല്ലാത്ത ശ്വാസോച്ഛ്വാസത്തില്‍ നിന്ന് ഹൃദ്രോഗമുണ്ടായതാണോ എന്നും സംശയിക്കുന്നുണ്ട്. ഫ്ളൈറ്റ് ഡാറ്റ റിക്കോര്‍ഡര്‍ കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയുള്ളൂ. ആദ്യസമയത്ത് ഇരുവരും തമ്മില്‍ സൗഹാര്‍ദമായ സംഭാഷണമാണ് നടക്കുന്നത്. വിമാനം താഴ്ത്തി 700 കിലോമീറ്റര്‍ വേഗത്തില്‍ പറത്തി മലയില്‍ ഇടിക്കുകയായിരുന്നു. സംഭവസമയത്ത് കോക്പിറ്റില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 അതേ സമയം സഹ പൈലറ്റ് മാനസിക രോഗിയായിരുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കടുത്ത വിഷാദ രോഗിയായിരുന്നു ലുബിറ്റ്‌സ് എന്ന് ജര്‍മന്‍വിങ്‌സ് വിമാനക്കമ്പനി അധികൃതര്‍ തന്നെ വെളിപ്പെടുത്തി. എന്നാല്‍, മാനസികാരോഗ്യ പരിശോധനകളെല്ലാം ലുബിറ്റ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിരുന്നുവെന്നും അതുകൊണ്ടാണ് വിമാനം പറപ്പിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചതെന്നും ജര്‍മന്‍വിങ്‌സ് കമ്പനിയുടെ മാതൃസ്ഥാപനമായ ലുഫ്താന്‍സയുടെ തലവന്‍ കേസ്റ്റന്‍ സ്‌പോര്‍ പറഞ്ഞു.
ലുബിറ്റ്‌സിന്റെ ഫ്‌ളാറ്റില് തിരച്ചില്‍ നടത്തിയ പൊലീസ് സംഘം, പൈലറ്റിന്റെ കുടുംബജീവിതം ആകെ തകരാറിലായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തി. നാലുമണിക്കൂറോളം നീണ്ട പരിശോധനയ്ക്കിടെ നിര്‍ണായകമായ ചില തെളിവുകള്‍ ശേഖരിക്കാനായെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, അതൊരു ആത്മഹത്യാക്കുറിപ്പല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു കുടുംബവീടും ഡസല്‍ഡോര്‍ഫില്‍ ഒരു അപ്പാര്‍ട്ട്‌മെന്റും ലുബിറ്റ്‌സിനുണ്ട്.

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പൈലറ്റ് പാട്രിക് സഹ പൈലറ്റിനു നിര്‍ദേശം നല്‍കുന്നതും തുടര്‍ന്ന് ഒരു സീറ്റ് പുറകിലേക്കു നീക്കുന്നതിന്റെയും വാതില്‍ തുറക്കുന്നതിന്റെയും ശബ്ദം ബ്ലാക്‌ബോക്‌സില്‍ കേള്‍ക്കാം. പൈലറ്റ് പുറത്തേക്കു പോയശേഷം പത്തുമിനിറ്റോളം നിശ്ശബ്ദതയാണ്. ആന്‍ഡ്രിയാസ് ലുബിട്‌സിന്റെ ദീര്‍ഘനിശ്വാസത്തിന്റെ ശബ്ദം കേള്‍ക്കുന്നു. തിരിച്ചുവന്ന മുഖ്യപൈലറ്റ് ആദ്യം വാതിലില്‍ മൃദുവായി തട്ടുന്നു. പിന്നെ ശക്തമായി തട്ടുന്നു. അവസാന സമയങ്ങളില്‍ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് വിമാനം ഭൂമിയോട് അടുക്കുന്നതായി സൂചിപ്പിക്കുന്ന അലാം മുഴങ്ങുന്നു. ഈ സമയത്ത് കൂട്ടനിലവിളിയും കേള്‍ക്കാം.

ജര്‍മനിയിലെ മൊണ്ടാബര്‍ സ്വദേശിയാണ് ആന്‍ഡ്രിയാസ് ലുബിട്‌സ്(28) 2013 സെപ്റ്റംബറിലാണ് ജര്‍മന്‍വിങ്‌സില്‍ ചേര്‍ന്നത്. ഇതേവരെ 630 മണിക്കൂര്‍ വിമാനം പറത്തി. ലുബിട്‌സിന്റെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുകയും ചെയ്തു. ലുബിട്‌സിന് ഭീകരബന്ധം ഉള്ളതായി വിവരമില്ലെന്ന് ജര്‍മന്‍ മന്ത്രി തോമസ് ഡി മെയ്‌സിയര്‍ പറഞ്ഞു. സഹപൈലറ്റിന് ഭീകരബന്ധമില്ലെന്നും സംഭവം ഭീകരപ്രവര്‍ത്തനമല്ലെന്നും അന്വേഷകരും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (35 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (47 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends