ജര്‍മനിയിലെ കഫെയിൽ ചെന്നാൽ സ്വിമ്മിംഗ് പൂള്‍ ന്യൂഡിലുകള്‍ കൊണ്ട് നിര്‍മിച്ച തൊപ്പി ധരിക്കണം..എന്തിനെന്നോ...സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ... .

ലോകം മുഴുവൻ കൊറോണ വ്യാപനത്തിന്റെ ആശങ്കയിൽ ലോക്ക് ഡൗണിൽ ആണ്. എന്നിരുന്നാലും
യൂറോപ്യന്‍ രാജ്യങ്ങള്‍ പതിയെ സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയും വാണിജ്യമേഖല തുറന്നു കൊടുത്തുമൊക്കെ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താനൊരുങ്ങുമ്പോഴും സാമൂഹിക അകലം കർശനമായി പാലിക്കാൻ ഇവർ ശ്രദ്ധിക്കുന്നുണ്ട്
പല രാജ്യങ്ങളും റോബോട്ടിനെ ഉള്‍പ്പെടെ രംഗത്തിറക്കി സാമൂഹ്യ അകലം കര്‍ശനമാക്കാൻ ശ്രമിക്കുന്നുണ്ട് ഇതിനിടെ ആളുകള്‍ തമ്മില്‍ അകലം പാലിക്കാന്‍ രസകരമായ ഒരു ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ജര്‍മനിയിലെ ഒരു കഫേ.ഇവർ ഇതിനായി ഉപയോഗിക്കുന്നത് ഒരു പ്രത്യേകതരം തൊപ്പിയാണ്
സ്വിമ്മിംഗ് പൂള്‍ ന്യൂഡിലുകള്‍ കൊണ്ട് നിര്‍മിച്ച തൊപ്പിയാണ് ഇപ്പോള്‍ ഇവിടെയെത്തുന്നവരില്‍ സാമൂഹ്യ അകലം ഉറപ്പാക്കാനായി ഉടമകള്‍ നല്‍കുന്നത്. ജര്‍മനിയിലെ ഷ്വെറിനിലാണ് ഈ അപൂര്‍വ കാഴ്ച. രണ്ട് സ്വമ്മിംഗ് പൂള്‍ ന്യൂഡിലുകള്‍ തമ്മില്‍ ചേര്‍ത്ത് നിര്‍മിച്ച തൊപ്പി ഇവിടെ എത്തുന്നവരെല്ലാം ധരിക്കണം. ആദ്യമൊക്കെ അകലം പാലിച്ചിരിക്കാന്‍ ജീവനക്കാര്‍ പറയുമായിരുന്നെങ്കിലും പലരും അത് തെറ്റിയ്ക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു ആശയം നടപ്പാക്കാന്‍ കഫേ അധികൃതര്‍ തീരുമാനിച്ചത്.
അതേ സമയം, ഈ തൊപ്പികൾ ഇനി വറസ് ബാധക്ക് കാരണമാകുമോ എന്ന ആശങ്കയും ഉണ്ട് . ഒരാള്‍ക്ക് നല്‍കിയ തൊപ്പി തന്നെയാണ് മറ്റൊരാള്‍ക്ക് നല്‍കുന്നതെന്നതാണ് കാരണം. എന്നാല്‍ തൊപ്പികളും ഇരിപ്പിടവുമെല്ലാം ന്നെ അണുവിമുക്തമാക്കുന്നുണ്ട് എന്നാണു കഫേ അധികൃതര്‍ പറയുന്നത്
https://www.facebook.com/Malayalivartha