കോവിഡ്: ഓക്‌സ്ഫഡിന്റെ വാക്‌സിന്‍ കുരങ്ങുകളില്‍ വിജയം കണ്ടു

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല വിജയിച്ചതായി റിപ്പോര്‍ട്ട്. ഇവ കുരങ്ങുകളില്‍ ഫലപ്രദമാണെന്നു കണ്ടതായി അധികൃതര്‍ വ്യക്തമാക്കി.
വാക്‌സിന്‍ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വര്‍ധിച്ചെന്നും ദോഷകരമായ പ്രതിപ്രവര്‍ത്തനം ഉണ്ടായില്ലെന്നുമാണ് ഗവേഷകര്‍ അറിയിച്ചത്.
വാക്‌സിന്‍ പരീക്ഷിച്ച കുരുങ്ങുകള്‍ക്ക് കോവിഡിന്റെ മാരക പ്രത്യാഘാതമായ ന്യൂമോണിയ പിടിപെട്ടില്ലെന്നത് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. അവയുടെ ശ്വാസനാളത്തിലും ശ്വാസകോശ സ്രവങ്ങളിലും വൈറസുകളുടെ പെരുക്കം കുറവായിരുന്നു.
എന്നാലും മനുഷ്യരില്‍ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാല്‍ മാത്രമേ വാക്‌സിന്‍ ഫലപ്രദമാണെന്നു പറയാന്‍ സാധിക്കൂ. ആദ്യ ഫലം അടുത്തമാസം വ്യക്തമാകും.- ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് പറഞ്ഞു.
മനുഷ്യനിലും പരീക്ഷണം വിജയിച്ചാല്‍ ലോകത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും പരീക്ഷണം നടത്തും. അതിനു ശേഷമേ വ്യാവസായിക ഉല്‍പാദനം തുടങ്ങൂ. ഇന്ത്യ ഉള്‍പ്പെടെ ഈ ഗവേഷണത്തില്‍ പങ്കാളിയാണ്.
https://www.facebook.com/Malayalivartha