ഇന്ത്യയുടെ മരുമകളായിരുന്ന ഓസ്ട്രിയന്‍ രാജകുമാരി അന്തരിച്ചു

ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗലിറ്റ്‌സിന്‍ (31) അന്തരിച്ചു. ഇന്ത്യന്‍ വംശജനായ ഋഷിരൂപ് സിങ്ങാണ് ഭര്‍ത്താവ്.
മരിയ ഹൂസ്റ്റനില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയിരുന്നു. 2017-ലാണ് അവിടെത്തന്നെ ഷെഫ് ആയി ജോലി ചെയ്തിരുന്ന ഋഷിയെ വിവാഹം കഴിച്ചത്.
മരിയ സിങ് എന്ന് പിന്നീട് അറിയപ്പെട്ടിരുന്ന അവര്‍ പെട്ടെന്നുണ്ടായ ഹൃദയധമനിവീക്കത്തെ തുടര്‍ന്നാണ് മരിച്ചത്. 2 വയസ്സുള്ള മാക്‌സിം എന്ന മകനുണ്ട്.
മരിയയുടെ മാതാപിതാക്കളായ പിയോതര്‍ ഗലിറ്റ്‌സിന്‍ രാജകുമാരന്‍, മരിയ അന്ന രാജകുമാരി എന്നിവരും 5 സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ട്.
https://www.facebook.com/Malayalivartha