ട്രംപുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഡബ്ല്യുടിഒ തലവന്‍ രാജി വയ്ക്കുന്നു

കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവന്‍ റോബര്‍ട്ടോ അസെവിദോ സ്ഥാനമൊഴിയുന്നു.
2013 മുതല്‍ ഈ പദവി വഹിക്കുന്ന ബ്രസീലുകാരനായ അസെവിദോയുടെ കാലാവധി അവസാനിക്കുന്നത് 2021 -ലാണ്.
അസെവിദോ ചൈനീസ് പക്ഷപാതിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണു സ്ഥാനമൊഴിയുന്നതെന്ന് അസെവിദോ പറയുന്നു.
ഡബ്ല്യുടിഒ അപ്പീല്‍ കോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ എതിര്‍പ്പ് സംഘടനയെ നിര്‍ജീവമാക്കിയിരുന്നു.
https://www.facebook.com/Malayalivartha