കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസനത്തില്‍ ഒരുമിച്ച് ഇന്ത്യയും അമേരിക്കയും...അമേരിക്ക ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
'യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം' എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു
വാക്സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വര്‍ഷമവസാനത്തോടെ വാക്സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
'യുഎസില്‍ വലിയതോതില്‍ ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയുന്ന പലരും വാക്സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണവര്‍', ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''അതെ, ഞങ്ങള്‍ ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു,''എന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഒരുമാസം മുമ്പാണ് മലേറിയക്കെതിരായ ഹൈഡ്രോക്സിക്ലോറോക്സിന്‍ എന്ന മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അന്ന് ആ മരുന്നിനുണ്ടായിരുന്ന കയറ്റുമതി നിയന്ത്രണം മോദി സര്‍ക്കാര്‍ നീക്കം ചെയ്യുകയും മരുന്നു അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊറോണ ബാധിച്ച് മരിച്ചതും, ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികളുമുള്ളതും അമേരിക്കയിലാണ്. ഒടുലിലത്തെ കണക്ക് പ്രകാരം 26 ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. 88144 പേര്‍ ഇതിനകം മരിക്കുകയും ചെയ്തു. മരണസംഖ്യ ഉയരുകയാണെങ്കിലും അമേരിയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ നീക്കുകയാണ്.
ഇന്ത്യയിലും രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 85,215 രോഗികളാണ ഉള്ളത്. 2649 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ചൈനയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മരണ നിരക്കിന്റെ കാര്യത്തില്‍ ചൈനയെക്കാള്‍ മെച്ചമാണ് ഇന്ത്യയുടെ സ്ഥിതി. 4633 പേരാണ് ചൈനയില്‍ മരിച്ചത്. ചൈനയുടെ മരണനിരക്ക് 5.5 ശതമാനമാണെങ്കില്‍ ഇന്ത്യയുടെത് അത് 3.2 ശതമാനം മാത്രമാണ്. മൂന്ന് ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് ലോകത്തെമ്പാടുമായി മരിച്ചത്.
"
https://www.facebook.com/Malayalivartha