മ്യാന്മറിനു പിന്നാലേ... ഇന്ത്യയുടെ നിര്‍ണായക നീക്കം; ലഷ്‌കര്‍ ഇ തോയിബയുടെ താവളം മാന്തിയെടുത്ത് സൈന്യം; ഇനി ഭീകരര്‍ക്ക് ഇന്ത്യയില്‍ നൊ രക്ഷ; ഓടിയൊളിച്ച് ഭീകരരും

ഇനി ഇന്ത്യന്‍ മണ്ണില്‍ ഒരു ഭീകരനും വേണ്ട. അത് വെറും വാക്കല്ല എന്ന് അടിവരയിടുന്ന നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. ഭീകര പ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കാതിരിക്കാനും അതുപോലെതന്നെ അതിനു വഴിവക്കുന്ന എല്ലാ സംവിധാനങ്ങളും അടക്കാനുമുള്ള നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ കേന്ദ്രം അജിത്ത് ഡോവലിനെ മുന്നില്‍ നിര്‍ത്തി നടത്തുമ്പോള്‍ സൈന്യം കശ്മീര്‍ അരിച്ചുപെറുക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഭീകരര്‍ക്കെതിരെയുള്ള പൂട്ട് കൂടുതല്‍ മുറുക്കുന്നതിന്റെ ഭാഗമായി. ഡോവല്‍ നടത്തിയ നീക്കത്തിലൂടെ രാജ്യം തിരയുന്ന 22 തീവ്രവാദി നേതാക്കളെയാണ് മ്യാന്മാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ഇതിനെ തുടര്‍ന്ന് നമ്മുടെ സൈന്യം കശ്മീരില്‍ നടത്തിയ അരിച്ചുപെറുക്കലില്‍. ലഷ്‌കര്‍ ഇ തോയ്ബ ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടുകയും. ബദ്ഗാം പ്രവിശ്യയിലെ ഇവരുടെ അതീവ സുരക്ഷാ ഒളിത്താവളം കണ്ടെത്തുകയും ചെയ്തു. ഒളിത്താവളം കണ്ടെത്തിയ ശേഷം ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിലാണ്. സഹൂര്‍വാനിയെന്ന ഭീകരനെ സൈന്യം ജീവനോടെ പിടികൂടുന്നത് പിടിയിലായത്.
ഖാന്‍സാഹിബ് തെഹ്‌സിലിനു താഴെയുള്ള അരിസാല്‍ ഗ്രാമത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് ഭീകരര്‍ക്കുള്ള ഒളിത്താവളം തയ്യാറാക്കിയിരുന്നത്. ഒളിത്താവളത്തില്‍ നിന്നും സഹൂര്‍വാനിയുടെ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ലഷ്‌കര്‍ ഭീകരര്‍ക്കുള്ള വാഹനസൗകര്യം, ബാരമുള്ളയിലേക്ക് ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കി കൊടുക്കുന്നതും സഹൂര്‍ ആണെന്ന തെളിവുകള്‍ സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പ്രദേശത്തെ ലഷ്‌കറിന്റെ ഭീകരരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍. തത്തപറയുംപോലെ പറയിപ്പിക്കാനാണ് സൈന്യം ഇറങ്ങിയിരിക്കുന്നത്. ഇവനെ പിടികൂടിയ ശേഷം സൈന്യം അവിടം വിട്ടിരുന്നില്ല പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ പല രീതിയില്‍ അവിടെ തിരച്ചില്‍ നടത്തുന്നുമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ് ഇനി അങ്ങോട്ട് മിക്ക ദിവസങ്ങളിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേ ഇരിക്കും. കാരണം അത്രമേല്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍.
ഇന്നലെയാണ് രാജ്യം നിര്‍ണായകമായി തിരയുന്ന 22 തീവ്രവാദി നേതാക്കളെ ഇന്ത്യയ്ക്ക് കൈമാറിക്കൊണ്ടുള്ള മ്യാന്‍മാറിന്റെ നടപടി ഉണ്ടായത്. ഇതിലൂടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായതിന്റെ സൂചന കൂടിയാണ് ഈ നീക്കത്തിലൂടെ ലഭിക്കുന്നത്. അതായത് ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മ്യാന്മാറും കട്ട സപ്പോര്‍ട്ടുമായി ഉണ്ട് എന്നുള്ളതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനയിലെ നേതാക്കളെയാണ് മ്യാന്‍മാര്‍ പിടികൂടി ഇന്ത്യയ്ക്ക് കൈമാറിയത്. ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാന്‍മാര്‍ ഇത്തരമൊരു നീക്കത്തിന് തയാറായത്. ഈ നടപടികള്‍ നേതൃത്വം നല്‍കിയത് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലാണ്.
ഇതിലൂടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യാന്വേഷണ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാവുന്നതിന്റെ സൂചന കൂടിയാണിത്. 1600 കിലോമീറ്റര്‍ വരുന്ന ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ വനങ്ങളിലാണ് ഭീകര സംഘടനകള്‍ പരിശീലന ക്യാംപുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന തീവ്രവാദി നേതാക്കളും ഇപ്പോള്‍ കൈമാറിയ 22 പേരില്‍ ഉള്‍പ്പെടുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha