കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ കശ്മീരിലേക്ക് അയക്കുന്നതില്‍ ആശങ്ക... താഴ്‌വരയിലെ ജനങ്ങളില്‍ വൈറസ് വ്യാപിപ്പിക്കാനായി പാകിസ്ഥാന്‍ കൊവിഡ് 19 ബാധിച്ചവരെ കശ്മീരിലേക്ക് തള്ളി വിടുകയാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്

താഴ്‌വരയിലെ ജനങ്ങളില്‍ വൈറസ് വ്യാപിപ്പിക്കാനായി പാകിസ്ഥാന്‍ കൊവിഡ് 19 ബാധിച്ചവരെ കശ്മീരിലേക്ക് തള്ളി വിടുകയാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ കശ്മീരിലേക്ക് അയക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാള്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കൊവിഡ് ബാധിച്ചവരെ അയക്കുകയും ചെയ്യുന്നു. മുന്‍കരുതല്‍ സ്വീകരിക്കേണ്ട കാര്യമാണിതെന്ന് കൊറോണ വൈറസ് അവലോകനത്തിന് ശേഷം ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലിതാ ഇപ്പോള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജ്ജീവമാകുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് അധീന കശ്മീരില്‍ ഭീകരര്‍ തക്കം പാര്‍ത്തിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയാണ് തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപം 300 ഓളം ലോഞ്ച് പാഡുകള്‍ സജ്ജീവമാണ്. നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരില്‍ താവളമടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആറ് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. നുഴഞ്ഞു കയറ്റ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക് ചാര സംഘടനയായ ഐഎസ്ഐ ആണ് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സഹായിക്കുന്നത്. ഇവരാണ് ഭീകരര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നത്. ഇത്തരത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച 200 ഓളം ഭീകരര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താവളം അടിച്ചിട്ടുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം മാത്രം 30 ഭീകരരാണ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയത്. വിവിധ ഭീകര സംഘടനകളില്‍പ്പെട്ട 21 കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 പേരെയാണ് അടുത്തിടെ വധിച്ചത്. നിരവധി ഭീകര താവളങ്ങളും തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസും സൈന്യവും വിശദമായി നിരീക്ഷിച്ച് വരികയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന സാധരണക്കാര്‍് പോലും നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ പ്രതിരോധിക്കാനുള്ള കഴിവ് നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമാകെ കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. എന്നാല്‍, കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളെ തടസപ്പെടുത്താന്‍ തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുകയാണ് പാകിസ്ഥാന്‍.
ഈ ആരോഗ്യ പ്രതിസന്ധി ഘട്ടത്തിലും മേഖലയില്‍ സമാധാനവും ക്രമസമാധാനവും പുലരാന്‍ നമ്മുടെ സേനകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ലോഞ്ചിംഗ് പാഡുകളിലെ തീവ്രവാദികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായതായും ദില്‍ബാഗ് സിംഗ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha