വീസ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 18-നകം യുഎഇ വിടണം

യുഎഇ-യില്‍ വീസ കാലാവധി കഴിഞ്ഞ് തങ്ങുന്ന വിദേശികള്‍ ഓഗസ്റ്റ് 18-നകം രാജ്യം വിടണമെന്ന നിയമം കഴിഞ്ഞ തിങ്കളാഴ്ച പ്രാബല്യത്തിലായി. പിഴ ഇല്ലാതെ രാജ്യം വിടാന്‍ ഡിസംബര്‍ വരെ അനുവദിച്ച സമയപരിധി വെട്ടിക്കുറച്ചാണ് തീരുമാനം.
ഈ വര്‍ഷം മാര്‍ച്ച് ഒന്നിനു മുന്‍പു സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും തൊഴില്‍ കരാര്‍, ലേബര്‍ കാര്‍ഡ് നിയമ ലംഘകര്‍ക്കും അവസരം ഉപയോഗപ്പെടുത്താം. സന്ദര്‍ശക, താമസ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ കാലയളവില്‍ രാജ്യം വിടാം.
കാലാവധി കഴിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡ്, വീസ എന്നിവയുടെ പിഴ ഒഴിവാക്കിയിട്ടുണ്ട്. ഇളവു പ്രയോജനപ്പെടുത്തി യുഎഇയില്‍നിന്നു മടങ്ങുന്നവര്‍ക്ക് പുതിയ വീസയില്‍ തിരിച്ചുവരാന്‍ തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മറ്റു വീസകളിലേക്കു മാറുന്നവര്‍ നിയമലംഘന കാലയളവിലെ പിഴ അടയ്ക്കണം.
https://www.facebook.com/Malayalivartha