യുഎസ് കമ്പനി മോഡേണയുടെ ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണം വിജയം

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ യുഎസ് ബയോ ടെക്‌നോളജി കമ്പനിയായ മോഡേണ വിജയം കൈവരിച്ചതായി റിപ്പോര്‍ട്ട്് ചെയ്യപ്പെടുന്നു. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരില്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെട്ടുവെന്നും കമ്പനി അവകാശപ്പെട്ടു.
യുഎസില്‍ കോവിഡിനു വാക്‌സിന്‍ കണ്ടുപിടിക്കാന്‍ മോഡേണ അടക്കം നൂറിലേറെ കമ്പനികളാണുഗവേഷണം തുടരുന്നത്. വാക്‌സിന്‍ 8 പേരിലാണ് പരീക്ഷിച്ചത്. കോവിഡ് മുക്തി നേടിയവരുടെ രക്തത്തിലുണ്ടാകുന്ന അളവില്‍ ആന്റിബോഡി 8 പേരിലും ഉല്‍പാദിപ്പിക്കപ്പെട്ടതായി കമ്പനി അവകാശപ്പെട്ടു.
പരീക്ഷണം വിജയിച്ചതോടെ മോഡേണയുടെ ഓഹരി വില 20% ഉയര്‍ന്നു. എന്നാല്‍, ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും ഫലപ്രാപ്തി നിശ്ചയിക്കാറായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha