വെല്‍സ്പ്രിങ് ഇന്റര്‍നാഷനലിന്റെ സ്ഥാപകനായ ക്രിസ്ത്യന്‍ പ്രഭാഷകനും വേദശാസ്ത്രജ്ഞനുമായ രവി സഖറിയാസ് യുഎസില്‍ അന്തരിച്ചു

സ്ത്രീ ബാല ശാക്തീകരണ സംഘടനയായ വെല്‍സ്പ്രിങ് ഇന്റര്‍നാഷനലിന്റെ സ്ഥാപകനായ രവി സഖറിയാസ് (74) യുഎസില്‍ അന്തരിച്ചു.
പ്രമുഖ ക്രിസ്ത്യന്‍ പ്രഭാഷകനും വേദശാസ്ത്രജ്ഞനുമായ രവി സഖറിയാസ് നട്ടെല്ലിലെ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
1984-ല്‍ സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷനല്‍ മിനിസ്ട്രീസിലൂടെ എഴുപതിലേറെ രാജ്യങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ട്. 25-ലേറെ പുസ്തകങ്ങള്‍ രചിച്ചു.
ഐക്യരാഷ്ട്ര സംഘടനയിലും യുഎസ് സേനാതാവളങ്ങളിലുമുള്‍പ്പെടെ പ്രസംഗിച്ചിട്ടുണ്ട്.
ചെന്നൈയില്‍ 1946-ല്‍ ജനിച്ച രവി സഖറിയാസ് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 17-ാം വയസ്സില്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെയാണു ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചത്. 1966-ല്‍ കാനഡയിലേക്കു കുടിയേറി. ഭാര്യ: മാര്‍ജി. മക്കള്‍: സാറാ, നവോമി, നഥാന്‍.
https://www.facebook.com/Malayalivartha