ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപക വൈറസ് വ്യാപനം

ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടും മിക്ക ലാറ്റിന്‍ അമേരിക്കന്‍ നഗരങ്ങളിലും കോവിഡ് പടരുകയാണ്. വെന്റിലേറ്ററുകളുടെ കുറവാണ് മരണസംഖ്യ ഉയര്‍ത്തുന്നത്. ബ്രസീലും മെക്‌സിക്കോയും കടന്നു പരക്കുകയാണ് കൊറോണ വൈറസ്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ പെറു, ചിലെ, ഇക്വഡോര്‍ തുടങ്ങിയ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവുകളില്‍ ജനം തിക്കിത്തിരക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ യൂറോപ്പിന്റെ അവസ്ഥയിലേക്ക് എത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പെറുവില്‍ രോഗികള്‍ ലക്ഷത്തോടടുത്തു. ചിലെയില്‍ അരലക്ഷം കവിയുന്നു. ചിലെയുടെ തലസ്ഥാനമായ സാന്തിയാഗോയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകളില്ല. 34,000 രോഗികളുള്ള ഇക്വഡോറിലും സ്ഥിതി വ്യത്യസ്തമല്ല.
മെക്‌സിക്കോ : രോഗികളുടെയും മരണത്തിന്റെയും പ്രതിദിനക്കണക്കില്‍ റെക്കോര്‍ഡ്. ഒറ്റദിവസം 2,713 രോഗികള്‍, 334 മരണം. മരണം 300 കടക്കുന്നത് രണ്ടാം തവണ. ആകെ രോഗികള്‍ അരലക്ഷം കവിഞ്ഞു. മരണം 5,700
ബ്രസീല്‍ : ഒറ്റദിവസം 1179 മരണം. പ്രതിദിന കേസുകളിലും (17,408) റെക്കോര്‍ഡ്. രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് മൂന്നാം സ്ഥാനത്ത്.
സ്‌പെയിന്‍ : വയസ്സിനു മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.
ദക്ഷിണ കൊറിയ : സ്‌കൂളുകള്‍ തുറന്നതോടെ പുതിയ കേസുകള്‍. 75 വിദ്യാലയങ്ങള്‍ വീണ്ടും അടച്ചു.
ചൈന : പുതുതായി 16 കേസ്. ഒന്നൊഴികെ എല്ലാം പ്രകടമായ രോഗലക്ഷണമില്ലാത്തവ; ഇവ റിപ്പോര്‍ട്ട് ചെയ്തത് രോഗത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനില്‍.
റഷ്യ: രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു. യുഎസ് കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. പ്രതിദിന കേസുകള്‍ വര്‍ധിക്കാത്തത് ആശ്വാസം പകരുന്നതായി ലോകാരോഗ്യ സംഘടന.
യുഎസ് : ന്യൂയോര്‍ക്ക് നഗരം വീണ്ടും തുറക്കുമ്പോള്‍ സബ്വേയിലെ തിരക്ക് ഒഴിവാക്കാന്‍ 1918 ല്‍ ഫളൂ പടര്‍ന്ന കാലത്ത് നടപ്പാക്കിയ ജോലിസമയക്രമീകരണം പൊടിതട്ടിയെടുക്കുന്നു. ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും വ്യത്യസ്ത സമയക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്കു കൂടി നീട്ടി.
ലോകത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം- 50,39,500, മരണം - 3,26,501
https://www.facebook.com/Malayalivartha