മെക്‌സിക്കോയിലും കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു... മരണനിരക്ക് 6,000 കടന്നു

മെക്‌സിക്കോയിലും കോവിഡ് മരണനിരക്ക് കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 424 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 6,090 ആയി. 2,248 പേര്‍ക്ക് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് 56,594 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. 38,876 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് ഉയര്‍ന്നതാണെങ്കിലും രോഗികളില്‍ 10 ശതമാനത്തിലധികം ആളുകള്‍ മരിക്കുന്നത് ആശങ്കാജനകമാണ്.
അതേസമയം രോഗവ്യാപനം കൂടുമ്പോഴും ജൂണ്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ നീക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തലസ്ഥാന നഗരിയായ മെക്‌സിക്കോ സിറ്റി ജൂണ്‍ ഒന്നു മുതല്‍ തുറക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha