ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു.... മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്. അമേരിക്കയില്‍ മാത്രം 1,344 പേര്‍ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 96,280 ആയി.
അമേരിക്കയില്‍ പുതിയതായി 27,215 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 1,153 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 20,047 ആയി.
"
https://www.facebook.com/Malayalivartha