ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖയിലെ പതിവു സൈനിക നിരീക്ഷണം പോലും ചൈന തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖയിലെ പതിവു സൈനിക നിരീക്ഷണം പോലും ചൈന തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചൈനീസ് അതിര്‍ത്തി ഇന്ത്യന്‍ സേന ലംഘിച്ചെന്ന ആരോപണം മന്ത്രാലയം തള്ളി. ഇന്ത്യ- ചൈന സംഘര്‍ഷം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി ലഡാക്ക്, സിക്കിം പ്രദേശങ്ങളോടു ചേര്‍ന്ന നിയന്ത്രണ രേഖയില്‍ ഇരുഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക സന്നാഹം ശക്തമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ആരോപണവുമായി ആദ്യം ചൈന രംഗത്തെത്തിയത്. ഇരു മേഖലകളിലും നിയന്ത്രണ രേഖ മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെതെന്നായിരുന്നു ആരോപണം.
എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ലഡാക്കിലെ പുതിയ തര്‍ക്കം മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിയെ കുറിച്ച സൂചനയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha