കൊറോണ വൈറസിന്റെ വ്യാപനത്തിന് ഉത്തരവാദി ചൈനഎന്നാ നിലപാടിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക് കാരണം ചൈനയുടെ കഴിവ്കേടെന്നും വിമര്ശനം

കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ കഴിവ്കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക്’ കാരണമായതെന്നായിരുന്നു ട്രംപിന്റെ ആരോപണം.
‘‘ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു പിന്നിൽ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തിൽ തർക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാൽ അവർ അവരുടെ ജോലി ചെയ്തില്ല എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്
യുഎസിനെ തകർക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വൻതോതിൽ നടക്കുമ്പോൾ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂർവ്വം വരുത്തി തീർക്കാനായിരുന്നു ചൈനയുടെ ശ്രമം എന്നും ട്രംപ് കുറ്റപ്പെടുത്തി.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോ ബൈഡനെ യുഎസ് പ്രസിഡന്റാക്കാനാണ് ചൈനയുടെ ആഗ്രഹമെന്ന രാഷ്ട്രീയ ആരോപണവും ട്രംപ് നടത്തി. സാധ്യമായ എല്ലാ വഴികളിലും അവരതിനു ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ചൈനയേയും ബൈഡനെയും ഒരേസമയം ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ ആക്രമണം.
യുഎസിനും യൂറോപ്പിനുമെതിരെ ചൈന നടത്തുന്നത് പ്രത്യയശാസ്ത്രപരമായ ആക്രമമാണ്. ഇത് കൊടിയ വഞ്ചനയാണ്. കൊറോണ വൈറസിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജനത്തെയും വിഭജിക്കാനാണ് അമേരിക്ക ശ്രമിക്കുന്നുതെന്ന ചൈനീസ് വക്താവ് ഷാവോ ലിജിയാന്റെ ആരോപണത്തെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. ലിജിയാൻ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മേലാധികാരികൾക്കു വേണ്ടിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
കോവിഡിനെ ‘പ്ലേഗ്’ എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു തുറന്നു പറയുകയും ചെയ്തു.. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങൾ അറിഞ്ഞതോടെ ഇല്ലാതായി. കോവിഡ് നേരിടുന്നതിൽ യുഎസ് സർക്കാർ പാടെ പരാജയപ്പെട്ടുവെന്നും നേരത്തെ തന്നെ ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും യുഎസ് ചെറുവിരൽ അനക്കിയില്ലെന്നും ലിജിയാൻ മുൻപ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം സ്വന്തം പരാജയം മറച്ചു പിടിക്കാനാണ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നതെനന്നായിരുന്നു ചൈനീസ് വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത് . ലോകാരോഗ്യ സംഘടനയെയും ട്രംപ് കടന്നാക്രമിച്ചിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതെ സമയം നോവെൽ കൊറോണ വൈറസിന്‍റെ പേരിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ജനതയും “രണ്ടുതട്ടിൽ” ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുകൊണ്ട് സമയം പാഴാക്കരുതെന്ന് ആവശ്യപ്പെട്ടു ചൈനയും എത്തിയിരുന്നു . അമേരിക്കയ്ക്ക് മറുപടിയായാണ് ചൈന ഇക്കാര്യം പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നേതൃത്വത്തിൽ ഒറ്റക്കെട്ടാണ് രാജ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
ചൈനീസ് രാഷ്ട്രീയ വ്യവസ്ഥയെ കുറ്റപ്പെടുത്തുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അവർ അത് ചെയ്യുന്നത് ദുരുദ്ദേശ്യത്തോടെയാണ്. സിപിസിയും ജനങ്ങളും വിരുദ്ധധ്രുവത്തിലാണെന്ന് വരുത്താൻ അവർ ആഗ്രഹിക്കുന്നു," ഹുവ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് മാരകമായ വൈറസ് ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. മാരകമായ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ അമേരിക്കൻ വിദഗ്ധരെ അനുവദിക്കണമെന്നും അമേരിക്ക, ചൈനയോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
അമേരിക്കയുടെ ആരോപണങ്ങൾ ചൈന ശക്തമായി നിഷേധിച്ചു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ട്രംപ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. രോഗപ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവെക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ശത്രുക്കളായിരിക്കരുത്, "കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടുന്നത്, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കാം. ജീവിതമാണ് ഏറ്റവും പ്രധാനം."- ചൈനീസ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha