ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യ... ഇവര്‍ക്കു പിന്നാലെ നേപ്പാളും രംഗത്ത്, എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി, അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മാസങ്ങളായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷ വെല്ലുവിളി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യയും ചൈനയും. സംഘര്‍ഷം രൂക്ഷമായ കിഴക്കന്‍ ലഡാക്ക്, വടക്കന്‍ സിക്കിം എന്നിവിടങ്ങളിലെ അതിര്‍ത്തി മേഖലകളിലേക്കു കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ അയച്ച് ഇരുരാജ്യങ്ങളും നിലപാടു കടുപ്പിച്ചതിനു പിന്നാലെയാണു പ്രശ്‌നപരിഹാരവഴി തേടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് . ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ എന്തും നേരിടാന്‍ ഇന്ത്യ തയ്യാറാണ്, . ഇപ്പോഴിതാ ഇന്ത്യയുടെ ആത്മസുഹൃത്തും അയല്‍ രാജ്യവുമായ നേപ്പാള്‍ പുതിയ ഉടക്കുമായി രംഗത്ത്. നേപ്പാളില്‍ കൊറോണ വൈറസ് രോഗം പരത്തിയത് ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ആരോപിച്ചു. മാത്രമല്ല, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തു.
എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി പ്രഖ്യാപിച്ചു. അതേസമയം, പ്രതികരണവുമായി ഇന്ത്യ രംഗത്തുവന്നു. അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കമാണ് വീണ്ടും തലപൊക്കുന്നത്
ഗാല്‍വന്‍ താഴ്‌വര യില്‍ ഇന്ത്യ റോഡ് നിര്‍മിച്ചതാണു ചൈനയുടെ എതിര്‍പ്പിനു കാരണം. റോഡ് പൂര്‍ണമായി ഇന്ത്യന്‍ ഭാഗത്താണെങ്കിലും അതിര്‍ത്തിയില്‍ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്നവിധം റോഡ് നിര്‍മിക്കുന്നതിലാണ് ചൈനക്ക് കുരു പൊട്ടിയത്.
പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം ഇവിടെ തര്‍ക്കങ്ങള്‍ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിര്‍മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.
ഈ ഭാഗത്തെ 8 മലനിരകളില്‍ (സേനാ ഭാഷയില്‍ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗര്‍ 4) അതിര്‍ത്തിയെന്ന നിലപാടിലാണ് ഇന്ത്യന്‍ സേന നില്‍ക്കുന്നത്. രണ്ടാമത്തേതാണ് അതിര്‍ത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാന്‍ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന് ഇന്ത്യ.
ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈന്‍ ഓഫ് കണ്‍ട്രോള്‍ എല്‍ഒസി) 2 മാസമായി പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം.
ഇതിനെ ശക്തമായി ഇന്ത്യ എതിര്‍ത്ത് വരികയാണ്
നേപ്പാളില്‍ കൊറോണ വൈറസ് പരന്നത് ഇന്ത്യയില്‍ നിന്നാണ് എന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ ആദ്യ കുറ്റപ്പെടുത്തല്‍. തൊട്ടുപിന്നാലെ നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കി. ഇതാകട്ടെ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്ന് തന്ത്രപ്രധാന മേഖലകള്‍ നേപ്പാളിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയത്.
ഇന്ത്യന്‍ സൈനികരുള്ള മേഖലയിലൂടെ റോഡ് വെട്ടാനുള്ള നീക്കം നേപ്പാള്‍ തടഞ്ഞു. തുടര്‍ന്നാണ് വിവാദങ്ങള്‍ ഓരോന്നായി കെട്ടഴിഞ്ഞത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജ്യമാണ് നേപ്പാള്‍. മാത്രമല്ല, നേപ്പാളിനെ ഇന്ത്യ എപ്പോഴും അകമഴിഞ്ഞ് സഹായിക്കാറുണ്ട്. പ്രത്യേകിച്ചും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം.
നേപ്പാളിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. യാതൊരു ചരിത്രപരമായ അടിസ്ഥാനവുമില്ലാതെയാണ് നേപ്പാളിന്റെ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നീതിയല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേപ്പാള്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യയുടെ അഖണ്ഡത മാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇത്രയു പ്രകോപനമുണ്ടാക്കുന്ന നേപ്പാള്‍ ഒന്നാലോചിക്കണം ഇന്ത്യയില്ലാതെ നേപ്പാളുണ്ടോ എന്നുള്ളത്
ഇന്ത്യയും നേപ്പാളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം. നേപ്പാളിന്റെ മൂന്നില്‍ രണ്ട് വ്യാപാരവും ഇന്ത്യയുമായി ബന്ധപ്പെട്ടാണ്. നേപ്പാളിന്റെ പെട്രോളിയം ആവശ്യം പൂര്‍ണമായും നിറവേറ്റുന്നത് ഇന്ത്യയാണ്. അടുത്തിടെയായി ചൈനയുമായി നേപ്പാള്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.നേപ്പാള്‍ പ്രധാനമന്ത്രിയുടെ തന്ത്രപൂര്‍വമായ നീക്കമാണ് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. നേപ്പാള്‍ ഭരണകക്ഷിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് കെപി ഒലിയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം അടുത്തിടെയാണ് നേപ്പാളില്‍ തുടങ്ങിയത്. വൈറസ് വ്യാപനം തടയുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയമാണെന്ന് നേപ്പാളിലെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുകയാണ് അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിലൂടെ നേപ്പാള്‍ പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ഇന്ത്യക്ക് കൃത്യമായ വിവരം ലഭിച്ച് കഴിഞ്ഞു.
"
https://www.facebook.com/Malayalivartha