കോറോണയ്ക്ക് മുന്നിൽ മുട്ടുകുത്തി ട്രംപിന്റെ വാശി; മാസ്ക് ധരിച്ച ട്രംപിനെ കണ്ടതിന്റെ ആവേശത്തിൽ ട്വിറ്ററിലെ ട്രോളർമാർ, പൊങ്കാലക്കളമായി ട്വിറ്റർ

അങ്ങനെ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച ട്രംപിനെ മുട്ടുകുത്തിച്ച് കൊറോണ വൈറസ്. ഇതേതുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാസ്ക് ധരിച്ച ഫോട്ടോ ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയമായിരിക്കുകയാണ്. ലോകമൊട്ടാകെ കൊവിഡ് ഭീതിയെ തുടർന്ന് ലോകനേതാക്കൾ ഉൾപ്പെടെയുള്ളവർ പോലും മാസ്ക് ധരിച്ചിരുന്നു. എന്നാൽ മാസ്ക് ധരിക്കാൻ തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു ട്രംപ് ഉന്നയിച്ചത്. എന്തൊക്കെയായലും ഇത്രയേറെ വാശി പിടിച്ച ട്രംപ് മാസ്ക് ധരിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ട്വിറ്ററിലെ ട്രോളർമാർ ആകമാനം.
എന്നാൽതന്നെയും ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതുപോലും. ഫോട്ടോ തുടർന്ന് ഫോട്ടോ എടുക്കരുതെന്ന് ട്രംപ് പ്രത്യേകം ആവശ്യപ്പെടും ചെയ്തിരുന്നു. കൊറോണ വൈറസ് രോഗികള്‍ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്‍റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്ക് ധരിച്ചുകൊണ്ട് എത്തിയത്. എന്നാൽ ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതുപോലും. തുടർന്ന് ഫോട്ടോ എടുക്കരുതെന്ന് ട്രംപ് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതോടോപ്പം തന്നെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.
ഇതേതുടർന്ന് ട്രംപ് മാസ്ക് ധരിച്ചു എന്നതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് ഉടൻ തന്നെ ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്.ട്രംപ് അത്രയധികം വിമുഖത കാണിച്ച ഫോട്ടോ ഓൺലൈനിൽ കാണുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യം. എന്നാൽ തന്നെയും ഒരു നേതാവെന്ന നിലയിൽ മാസ്ക് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് മിക്കവരും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha