പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 86 ആയി... 107 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇന്നലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്

പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 86 ആയി. 17 പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ രക്ഷപ്പെട്ടു. ലാഹോറില്‍നിന്നു കറാച്ചിയിലേക്കു 107 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനമാണു വെള്ളിയാഴ്ച ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിറ്റിനു മുമ്പ് തകര്‍ന്നുവീണത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ ഗാര്‍ഡന്‍ മേഖലയിലാണ് അപകടം നടന്നത്.
99 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് എയര്‍ബസ് എ-320 വിമാനത്തിലുണ്ടായിരുന്നത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. പാക് കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. പ്രദേശവാസികളായ മുപ്പതോളം പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പാണ് പാക്കിസ്ഥാനില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്.
https://www.facebook.com/Malayalivartha