പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി; 19 പേരെ തിരിച്ചറിഞ്ഞു , അത്ഭുതകരമായി രക്ഷപെട്ടത് രണ്ടുപേര്‍, വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു, കറാച്ചിയിലെ ജനവാസ കേന്ദ്രത്തിലായിരുന്നു വിമാനം തകര്‍ന്ന് വീണത്

കറാച്ചിയിലെ ജിഹ്ന വിമാനത്താവളത്തിന് സമീപം ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നീട് യാത്രക്കാരനായിരുന്ന ബാങ്ക് മേധാവി മാത്രമാണ് ആദ്യം രക്ഷപെട്ടത് എന്നു വാര്‍ത്ത വന്നു. ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് ഇദ്ദേഹത്തോടൊപ്പം രണ്ടാമതൊരാളും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായുള്ള വിവരവും പുറത്തുവരികയായിരുന്നു. പക്ഷേ രണ്ടാമത്തെ ആളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടിരുന്നില്ല.
91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. ഒരാള്‍ പോലും അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നു കറാച്ചി മേയര്‍ വസീം അക്തര്‍ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാര്‍ത്ത പുറത്തുവന്നത്. 17 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രി ഏഴരയോടെയെത്തി. വിമാനത്തില്‍ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എന്‍ജിനുകളും തകരാറിലായെന്ന് പൈലറ്റ് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഏതെങ്കിലുമൊന്നില്‍ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാന്‍ഡിങ്ങിനിടെ സഹായം അഭ്യര്‍ഥിക്കുന്ന 'മേയ്‌ഡേ' സന്ദേശവും പൈലറ്റില്‍നിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വെള്ളി ഉച്ചയ്ക്ക് 2.17നായിരുന്നു സംഭവം. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതാണു പ്രശ്‌നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ പറഞ്ഞു.
ഒട്ടേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്. വിമാനത്തിന്റെ ഇരുചിറകുകളും തീപിടിച്ച് കെട്ടിടങ്ങളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആദ്യം ഒരു മൊബൈല്‍ ടവറിലാണ് വിമാനം ഇടിച്ചിറക്കിയത്. തകര്‍ന്ന വീടുകളില്‍നിന്ന് ഇതുവരെ 4 മൃതദേഹം കണ്ടെത്തി. വീടുകളിലുണ്ടായിരുന്ന, പരുക്കേറ്റ, 2530 പേരെ ആശുപത്രികളിലേക്കെത്തിച്ചു.
"
https://www.facebook.com/Malayalivartha