15 ലക്ഷത്തോളം ലണ്ടന്‍ നിവാസികളില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തി

കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം ലണ്ടന്‍ നഗരത്തിലെ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളില്‍ 5% ആളുകളിലും കണ്ടെത്തിയെന്ന് യുകെ ആരോഗ്യമന്ത്രി.
ഇവര്‍ക്കു രോഗം ബാധിച്ചിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചുവെന്നുമാണ് ഇവരുടെ ശരീരത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം തെളിയിക്കുന്നത്. അങ്ങനെയെങ്കില്‍ ലണ്ടനില്‍ മാത്രം 15 ലക്ഷം പേര്‍ക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാല്‍ ഇവര്‍ക്കു വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്.
അതിനിടെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരില്‍ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനേര്‍പ്പെടുത്തിയ വിലക്ക് ആഭ്യന്തര മന്ത്രാലയം ഉപാധികളോടെ നീക്കി. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കായി ഇവര്‍ക്ക് ഇന്ത്യയിലെത്താമെന്നു മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha