സഹനശക്തിയും സ്നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി...!ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെണ്‍കുട്ടിയെ പ്രശംസിച്ച് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍

സഹനശക്തിയും സ്നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി...!ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെണ്‍കുട്ടിയുടെ പ്രവൃത്തിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് ഇവാന്‍ക ട്രംപാണ്. ട്വിറ്ററിലൂടെയാണ് പതിനഞ്ചുകാരിയായ ജ്യോതി കുമാരിയെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ പ്രശംസിച്ചത്. പതിനഞ്ച് വയസുള്ള ജ്യോതി കുമാരി സ്വന്തം ഗ്രാമത്തിലെത്താന്‍ പരിക്കേറ്റ അച്ഛനേയും സൈക്കിളിലിരുത്തി ഏഴ് ദിവസമെടുത്താണ് 1,200 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്തത്.
സഹനശക്തിയുടേയും സ്നേഹത്തിന്റെയും മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യന്‍ജനതയുടെ മനോധര്‍മത്തേയും സൈക്കിളിങ് ഫെഡറേഷനേയുമാണ് കീഴടക്കിയത്. ഇവാന്‍ക ട്വീറ്റ് ചെയ്തു. ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മോഹന്‍ പസ്വാന് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ബിഹാറില്‍ നിന്ന് ജ്യോതി കുമാരി അമ്മയ്ക്കൊപ്പം അച്ഛന്റെ അരികിലെത്തിയത്.
അംഗനവാടി ജീവനക്കാരിയായ അമ്മ വീട്ടിലേക്ക് മടങ്ങിയെങ്കിലും ജ്യോതി അച്ഛനെ ശുശ്രൂഷിക്കാന്‍ അവിടെ തന്നെ തുടര്‍ന്നു. എന്നാല്‍ വരുമാനം നിലച്ചതോടെ താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥന്‍ ഇറക്കി വിടുമെന്ന സാഹചര്യം വന്നതോടെ ഏതെങ്കിലും വിധത്തില്‍ വീട്ടിലേക്ക് മടങ്ങാന്‍ ജ്യോതി തീരുമാനിക്കുകയായിരുന്നു. അയല്‍വാസിയുടെ പക്കല്‍ നിന്ന് 500 രൂപ കൊടുത്ത് സൈക്കിള്‍ വാങ്ങി അതിന്റെ പിന്നില്‍ അച്ഛനെയുമിരുത്തി യാത്രയാരംഭിച്ചു. ഇടയ്ക്ക് ഒരു ട്രക്കില്‍ യാത്ര ചെയ്തെങ്കിലും കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഇറങ്ങേണ്ടി വന്നു.
രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ തങ്ങിയാണ് ഇരുവരും യാത്ര തുടര്‍ന്നത്. ഗ്രാമത്തിലെത്തിയ പസ്വാന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണുള്ളത്. ജ്യോതി വീട്ടിലും. സൈക്കിളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജ്യോതിയെ അടുത്തമാസം കായികക്ഷമതാ പരിശോധനയ്ക്ക് ക്ഷണിച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പതിനഞ്ചുകാരിയ്ക്ക് സൈക്കിളിങ് ട്രെയിനറായി ഫെഡറേഷന്‍ ജോലി നല്‍കും. എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജ്യോതിയ്ക്ക് സാമ്പത്തികബുദ്ധിമുട്ട് കാരണമാണ് തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതിരുന്നത്.
https://www.facebook.com/Malayalivartha