213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലേറെ പേര്‍ക്ക് .. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,235 പേര്‍. . ഇതോടെ ലോകത്തെ കൊവിഡ് മരണം 3.39 ലക്ഷമായി ഉയര്‍ന്നു

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. 213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലേറെ പേര്‍ക്കാണ്.. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,235 പേര്‍. . ഇതോടെ ലോകത്തെ കൊവിഡ് മരണം 3.39 ലക്ഷമായി ഉയര്‍ന്നു.
52.97 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇതില്‍ 21.50 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 28.07 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 44,574 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയിലെ മരണത്തിന്റെ നിരക്കില്‍ ഇന്നലെയും വലിയ വര്‍ധനയാണുണ്ടായത്. 1,281 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 23,749 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. 97,635 ആളുകള്‍ മരിച്ച അമേരിക്കയില്‍ 16.44 ലക്ഷം പേര്‍ക്കാണ് കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്
അമേരിക്കയ്ക്ക് പിന്നാലെ ബ്രസീല്‍ ലോകത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടായത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ രണ്ടാമതാണ് ബ്രസീല്‍ ഇപ്പോള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 966 മരണവും പുതിയതായി 19,969 പേര്‍ക്ക് രോഗവും കണ്ടെത്തി. ഇതോടെ ബ്രസീലിലെ ആകെ മരണം 21,048 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 3.30 ലക്ഷം.
റഷ്യയില്‍ 3.26 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.81 ലക്ഷം, യുകെ 2.54 ലക്ഷം, ഇറ്റലി 2.28 ലക്ഷം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍, ഇന്ത്യ, പെറു എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ക്ക് ഇതുവരെ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ സ്‌പെയിനില്‍ 688 പേരും യുകെയില്‍ 351 പേരും മെക്‌സിക്കോയില്‍ 420 പേരും റഷ്യയില്‍ 150 പേരും ഇറ്റലിയില്‍ 130 പേരുമാണ് മരിച്ചത്. യുകെയില്‍ ഇതുവരെ 36,393 പേരും ഇറ്റലിയില്‍ 32,616 പേരും സ്‌പെയിനില്‍ 28,628 പേരുമാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയില്‍ ഇന്നലെ 13 പേരാണ് മരിച്ചത്. കൂടാതെ 2,642 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 364, രോഗികളുടെ എണ്ണം 67,719. രോഗമുക്തി നേടിയവരൊഴിച്ച് 28,352 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഖത്തറില്‍ ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 19 ആയി ഉയര്‍ന്നു. 1,830 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ കൊവിഡ് ബാധിതരുടെ എണ്ണം 40,481 ആയി.
യുഎഇയില്‍ നാലുപേര്‍ മരിച്ചതോടെ 241 ആയി ആകെ മരണം. രോഗികളുടെ എണ്ണം 27,892. കുവൈത്തില്‍ ഇന്നലെ കൊവിഡിനെ തുടര്‍ന്ന് ഒന്‍പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 138, രോഗികളുടെ എണ്ണം 19,564. ബഹ്‌റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 12 പേര്‍ക്കാണ് കൊവിഡില്‍ ബഹ്‌റൈനില്‍ ജീവന്‍ നഷ്ടമായത്. 8,414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമാനില്‍ മൂന്നുപേര്‍ മരിച്ചതോടെ 34 ആയി ആകെ മരണം. 6,794 പേര്‍ക്കാണ് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയത്
ഇന്ത്യയില്‍ ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായ ദിവസമാണ് ഇന്നലെ. ക ഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,25,101 ആയി ഉയര്‍ന്നു.. 142 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.24 ലക്ഷമായി. മരണം 3,726. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ അതിരൂക്ഷം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണവ. ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയില്‍ത്തന്നെയാണ് ഏറ്റവുമധികം രോഗികളുള്ളത്. 44,582 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. 1,517 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള തമിഴ്‌നാട്ടില്‍ 14,753 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 92 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഗുജറാത്തില്‍ 13,268 പേര്‍ക്കും ദല്‍ഹിയില്‍ 12,319 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തിലെ മരണസംഖ്യ 802 ഉം ദല്‍ഹിയിലേത് 208ഉം ആണ്
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,940 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 63 പേര്‍ മരിക്കുകയും ചെയ്തു. രാജസ്ഥാനില്‍ 6,494, ഉത്തര്‍പ്രദേശില്‍ 5,619, പശ്ചിമ ബംഗാളില്‍ 3,322 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
കേരളത്തില്‍ 42 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 പേരും കേരളത്തിന് വെളിയില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങി എത്തിയവരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 732 ആയി. നിലവില്‍ 216 പേരാണ് ചികിത്സയിലുളളത്
https://www.facebook.com/Malayalivartha