വീണ്ടും പത്തിവിടര്‍ത്തി ചൈന;വാക്സിന്‍ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വാദം

പത്തിമടക്കി മിണ്ടാതിരിക്കുകയായിരുന്ന ചൈന പുതിയ അവകാശവാദവുമായി കഴിഞ്ഞ കുറെ നാളായി രംഗത്ത് വരുന്നുണ്ട്. ഇടയ്ക്ക് ഒരു രോഗി പോലുമുണ്ടായില്ല, ഇത് കൊവിഡ് പ്രതിരോധത്തിന്റെ നാഴികക്കല്ല് എന്ന് പറഞ്ഞായിരുന്നുവെങ്കില്‍ ഇടയ്ക്ക് അഹങ്കാരത്തിന്റെ ചിറക് വച്ച് പറക്കുകയായിരുന്നു ചൈന. കൊവിഡിനുത്തരവാദിയായ ചൈന ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമഞ്ഞ് മറ്റുള്ളവരെ പറ്റിക്കാനൊരുങ്ങുകയാണ്.
പക്ഷെ ആ തന്ത്രം നേരത്തെ മനസിലായ മറ്റ് ലോക രാജ്യങ്ങള്‍ അത്രയ്ക്ക് ചൈനീസ് നിലപാടുകളുടെ വിശ്വാസത്തിലെടുക്കാറുമില്ല. കൊവിഡ് പൊട്ടിപുറപ്പെട്ടിടത്തുനിന്ന് തന്നെ ഒരു ശുഭ വാര്‍ത്ത എന്ന തരത്തില്‍ വരുത്തിതീര്‍ക്കാന്‍ പുതിയ നീക്കം. വാക്സിന്‍ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന വീണ്ടും പറഞ്ഞുരംഗത്ത് വരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിശ്വാസ്യത പോയ ചൈനയുടെ വാക്ക് ആരു കേള്‍ക്കുമെന്നതും കാത്തിരുന്നുകാണേണ്ടി വരും. 108 പേരില്‍ പരീക്ഷിച്ചെന്ന് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു. കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് ചൈനീസ് ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. വാക്സിന്‍ 108 പേരില്‍ പരീക്ഷിച്ചെന്നും ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധ ശേഷി നല്‍കിയെന്നുമാണ് ഗവേഷകരുടെ അവകാശവാദം. വാക്‌സിന്‍ പൂര്‍ണവിജയമെന്ന് പറയാന്‍ ഇനിയും നിരവധി പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ആശ്വാസം അത്രയെങ്കിലും പറഞ്ഞല്ലോ. അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും കൊവിഡിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയമാണെന്ന് നേരത്തേ പലരും അവകാശപ്പെട്ടിരുന്നു.പ്രതിരോധ മരുന്ന് കണ്ടുപിടിച്ചാല്‍ത്തന്നെ മനുഷ്യരിലെ പരീക്ഷണമെല്ലാം കഴിഞ്ഞ് മരുന്ന് വിപണിയിലെത്തണമെങ്കില്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha