പാകിസ്ഥാനില്‍ രോഗം പടര്‍ന്നതിന് സർക്കാരിനെ പഴിച്ച് ജനങ്ങൾ; ഇറാനിൽ നിന്ന് വന്ന രോഗികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് മോശമായെന്നും ആരോപണം

രോഗം പടരാന്‍ കാരണം ഇറാനില്‍ നിന്ന് വന്ന തീര്‍ത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാകിസ്ഥാനില്‍ വിവാദം. എന്നാല്‍ ഇറാനിൽ നിന്ന് വന്ന രോഗികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് മോശമായാണെന്നും ആരോപണം. ഇസ്ളാമാബാദ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (IPI) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവായാല്‍ വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആദ്യം കിട്ടിയിരുന്ന അറിയിപ്പ്. പക്ഷെ പലരും 50 ദിവസത്തോളം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മതിയായ സുരക്ഷാ പരിശോധനയില്ലാതെ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് കടത്തിയതെന്നും പാകിസ്ഥാന്‍ മുസ്ളിം ലീഗ് നേതാവ് ഖ്വാജ അസിഫ് ആരോപിക്കുകയുണ്ടായി . ഈ ആരോപണം അധികൃതര്‍ നിഷേധിക്കുകയാണ് ചെയ്തത് . ഇറാനില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് 7000 പേരാണ് ഇറാനില്‍ നിന്ന് പാകിസ്ഥാനിലെത്തിയത്.
https://www.facebook.com/Malayalivartha