കിടിലൻ മൈക്രോ ചിപ്പ് റെഡി ;ഇനി ഒരു സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം ; ലോകത്തിലെ വേഗതയേറിയ ഇന്റര്‍നറ്റ് നേട്ടവുമായി ശാസ്ത്രലോകം

3 ജിക്ക് ശേഷം ബ്രോഡ്‌ബാൻഡ് സെല്ലുലാർ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയുടെ നാലാം തലമുറയാണ് 4 ജി. 4ജി വന്നശേഷം സാധാരണ മൊബൈൽ ഉപഭോക്താക്കൾ തന്നെ വളരെ അധികം വലിയ രീതിയിൽ വളരുകയും ആളുകൾ ഏറെ നേരം മൊബൈലിൽ ചിലവഴിക്കാനും തുടങ്ങി.
ഇപ്പൊൾ , ഫൈവ് ജി വരുമെന്ന് വലിയ രീതിയിൽ ശാസ്ത്ര ലോകത്ത് അത് ഉപകാരപ്പെടുമെന്നുമൊക്കെയുള്ള വാർത്തകൾ നിരവധിയായ പുറത്ത് വരുന്നുണ്ട്. ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന ഫോൺ വരെ വിപണിയിൽ ഇറങ്ങിയിട്ടുണ്ട് ഇപ്പോഴിതാ
ലോകത്തിലെ വേഗതയേറിയ ഇന്റര്‍നറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്‌ളിറ്റ് സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകന്‍ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നില്‍. സെക്കന്‍ഡില്‍ 44.2 ടെറാബൈറ്റ്‌സ് ഡാറ്റാവേഗമാണ് രേഖപ്പെടുത്താന്‍ ഇവര്‍ക്കായത്.
നിലവിലുള്ള ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയില്‍ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാന്‍ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മെല്‍ബണിലെ ആര്‍എംഐടി യൂണിവേഴ്‌സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റര്‍ ദൂരമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലില്‍ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവര്‍ധിപ്പിക്കല്‍ ഇനി എളുപ്പമാകും. നെറ്റ് കണക്ഷന്‍ വേഗതകുറഞ്ഞ രാജ്യങ്ങളില്‍ ഈ സംവിധാനം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകര്‍ വിലയിരുത്തുന്നത്.
ഓഫീസുകള്‍ അടച്ചിടുമ്പോള്‍ വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കുകയാണ് സ്ഥാപനങ്ങള്‍. ഇതിന്റെ ഭാഗമായി വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും മൊബൈല്‍ ഇന്റര്‍നെറ്റും പതിവില്‍ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതി വരും. വീഡിയോ കോണ്‍ഫറന്‍സിങ്, വീഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിം എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നതും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതും രാജ്യത്ത് കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കും.
യൂറോപ്പില്‍ ഇത് കണ്ടതാണ്. അവിടെ നെറ്റ് വര്‍ക്കില്‍ തിരക്കനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍നറ്റ് കണക്റ്റിവിറ്റിയില്‍ തടസങ്ങള്‍ നേരിടാന്‍ തുടങ്ങി. വീട്ടിലിരുന്നു കൊണ്ടുള്ള വിനോദങ്ങള്‍ക്കും ജോലിക്കും തുടര്‍ച്ചയായ ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നു. പരാതി ഉയര്‍ന്നതോടെ ഡാറ്റാ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്.
ഇതിന്റെ ഭാഗമായി യൂട്യൂബ്, നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങളെല്ലാം ദൃശ്യനിലവാരം കുറച്ചു. എങ്കിലും നെറ്റ് വര്‍ക്കിന്റെ വേഗക്കുറവ് ഇപ്പോഴും നേരിടുന്നുണ്ട്. വിനോദങ്ങള്‍ക്ക് വേറെ വഴിയില്ലാത്തതിനാല്‍ ആളുകള്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനങ്ങളെ ആശ്രയിക്കുകയാണ്.
ഇന്ത്യയിലും ഇത് തന്നെയാവും അവസ്ഥ. വരുംദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതിലൂടെ കണക്ടിവിറ്റിയിലും പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. പ്രത്യേകിച്ചും വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളില്‍.
https://www.facebook.com/Malayalivartha