യുവതിക്ക് ചുടുചുംബനം നൽകിയത് അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച്. ശരിയത്ത് നിയമം പൊല്ലാപ്പായി

ചുംബനങ്ങൾ എന്താണ് നമ്മിൽ ഉണർത്തുന്നത് എന്ന് ചോദിച്ചാൽ അത് വാക്കുകൾകൊണ്ട് പറഞ്ഞു പൂർത്തിയാക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല... എങ്കിലും ചുംബനം ഒരു നിമിഷത്തേക്ക് മരവിച്ചതാക്കി മാറ്റുന്നു. മറ്റൊരാളുടെ ഹൃദയമിടിപ്പും ആത്മാവുമെല്ലാം ആ ഒരു നിമിഷത്തിൽ നിങ്ങൾക്ക് കേൾക്കാനും അനുഭവിക്കാനും കഴിയുന്നതുപോലെ. രണ്ട് വ്യക്തികൾക്കിടയിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പ്രണയം കൊണ്ട് ഒരു പാലം പണികഴിപ്പിച്ച പോലെ...
പണ്ടൊക്കെ ഇത് പറഞ്ഞിരുന്നത് കവികളും എഴുത്തുകാരുമൊക്കെ മാത്രമായിരുന്നു കാരണം ഒരാളുടെ സ്വകാര്യജീവിതത്തിൽ പെട്ടവയായിരുന്നു ഇവയെല്ലാം എന്നാലിപ്പോൾ ചുംബനം എന്നത് ഒരു പ്രഹസനം മാത്രമായി മാറുകയാണ്, പ്രീ വെഡിങ് ഫോട്ടോഷോട്ടിനും മറ്റും ചുംബനം നൽകി അഭിനയിച്ച് പൊലിപ്പിക്കുന്ന ഒരു സമൂഹം നമ്മുക്ക് ചുറ്റുമുണ്ട് എന്നത് മറക്കരുത്. യാതൊരു വെളിവുമില്ലാതെ എന്തോ വലിയ കാര്യം ചെയ്തു എന്ന രീതിയിൽ അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്യുന്നവരും കുറവല്ല. ഇത്തരത്തിൽ ഇറാനിൽ നിന്നൊരു വാർത്ത ലോക ശ്രദ്ധ നേടുകയാണ്
ഇറാനില്‍ അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്‌ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് അലിറേസയെ അറസ്റ്റ് ചെയ്തത്.
ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നു പൊലീസ് പറഞ്ഞു. മുന്‍പും അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ് എന്നാണ് ഇവര്‍ പറയുന്നത്.
കെട്ടിടത്തിനു മുകളിൽ സാഹസികമായി യുവതിയെ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും പങ്കുവെച്ച പാർക്കർ അത്ലറ്റ് ഇറാനിൽ അറസ്റ്റിലായി. മോശം പ്രവർത്തിക്കാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി ഹുസൈൻ റഹീമി പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ 133,000 ഫോളോവേഴ്സുള്ള ടെഹ്റാനിൽ നിന്നുള്ള പാർക്കർ അത്ലെറ്റായ അലിറേസ ജപലാഘിയാണ് അറസ്റ്റിലായത്. ഇയാള്‍ അറസ്റ്റിലായ വാർത്ത ഇദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാമിലൂടെ സഹോദരനാണ് അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ 133,000 ഫോളോവേഴ്സുള്ള ടെഹ്റാനിൽ നിന്നുള്ള പാർക്കർ അത്ലെറ്റായ അലിറേസ ജപലാഘിയാണ് അറസ്റ്റിലായത്. ഇയാള്‍ അറസ്റ്റിലായ വാർത്ത ഇദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാമിലൂടെ സഹോദരനാണ് അറിയിച്ചത്.
1990 കളിൽ ഫ്രാൻസിൽ ജനിച്ച അങ്ങേയറ്റത്തെ കായിക വിനോദമാണ് പാർക്കർ. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞ സമയം കൊണ്ട് വിവിധ ചലന രീതികളിലൂടെ ചലനാത്മകമായി മറികടക്കുന്ന കായിക ഇനമാണ് പാർക്കർ.
കെട്ടിടത്തിനു മുകളിൽ സാഹസികമായി തൂങ്ങി നിന്ന് ഒരു യുവതിയെ ചുംബിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയുമാണ് ജപലാഘി പങ്കുവെച്ചത്. ഇസ്ലാമിക ഡ്രസ് കോഡിന് കീഴിൽ, സ്ത്രീകൾക്ക് അവരുടെ മുഖം, കൈ, കാലുകൾ എന്നിവ പൊതുവായി കാണിക്കാൻ മാത്രമേ അവകാശമുള്ളൂ.
സ്വയം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരസ്യമായി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചതായി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായിരിക്കുന്നത്. ജപലാഘിക്കൊപ്പമുള്ള സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha